എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം

എസ് ബി ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമടക്കം 17 സംസ്ഥാനങ്ങളിലെ 996 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ 23 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് (https://sbi.bank.in/web/careers/current-openings) സന്ദര്‍ശിക്കാം
വിപി വെല്‍ത്ത് (എസ് ആര്‍ എം), എ വി പി വെല്‍ത്ത് (ആര്‍ എം), കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് നിയമനം. അഞ്ച് വര്‍ഷത്തേക്കായിരിക്കും നിയമനം. ബാങ്ക് നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും വ്യവസ്ഥകള്‍ പാലിക്കുന്നതിന് വിധേയമായി, ബാങ്കിന്റെ വിവേചനാധികാരത്തില്‍ 4 വര്‍ഷത്തേക്ക് കൂടി പുതുക്കാവുന്നതാണ്. വി പി വെല്‍ത്ത് (എസ് ആര്‍ എം) ഉയര്‍ന്ന റാങ്കിന് 44.70 ലക്ഷം രൂപ വാര്‍ഷിക ശമ്പളം ലഭിക്കും.
എ വി പി വെല്‍ത്ത് (ആര്‍ എം) 30.20 ലക്ഷം രൂപ, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് 6.20 ലക്ഷം രൂപയാണ് ശമ്പളം. വി പി ഹെല്‍ത്തില്‍ (എസ് ആര്‍ എം) 506 ഒഴിവുകളും എ വി പി ഹെല്‍ത്തില്‍ ( ആര്‍ എം ) 206 ഒഴിവുകളും, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവില്‍ 284 ഒഴിവുകളും ബാങ്ക് തുറന്നു. കേരളത്തിലെ ഒഴിവുകളെല്ലാം തിരുവനന്തപുരത്താണ്. എ വി പി വെല്‍ത്ത് (ആര്‍ എം) 66 ഒഴിവുകളാണ് ഉള്ളത്
എ വി പി വെല്‍ത്ത് (ആര്‍ എം) 11, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് 35 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓരോ തസ്തികയിലേക്കും ആവശ്യമായ വിദ്യാഭ്യാസ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ അപേക്ഷകര്‍ അപേക്ഷിക്കുന്ന തസ്തികയിലേക്കുള്ള യോഗ്യത പരിശോധിക്കുന്നതിന് ഔദ്യോഗിക അറിയിപ്പ് വിശദമായി പരിശോധിക്കണം. അഭിമുഖത്തില്‍ ലഭിക്കുന്ന സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ മാത്രം അവരോഹണ ക്രമത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.
ഒന്നിലധികം ഉദ്യോഗര്‍ത്ഥികള്‍ കട്ട്-ഓഫ് മാര്‍ക്ക് (കട്ട്-ഓഫ് പോയിന്റിലെ പൊതു മാര്‍ക്ക്) നേടിയാല്‍, അത്തരം ഉദ്യോഗര്‍ത്ഥികളെ മെറിറ്റില്‍ അവരുടെ പ്രായം അനുസരിച്ച് അവരോഹണ ക്രമത്തില്‍ റാങ്ക് ചെയ്യും. എസ്ബിഐ വെബ്സൈറ്റായ https://sbi.bank.in/web/careers/currentopenings ല്‍ ലഭ്യമായ ലിങ്ക് വഴി അപേക്ഷകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം.
അപേക്ഷകര്‍ ആദ്യം അവരുടെ ഏറ്റവും പുതിയ ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്യണം. ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യാത്ത പക്ഷം ഓണ്‍ലൈന്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യില്ല. അപേക്ഷ പൂര്‍ണ്ണമായും പൂരിപ്പിച്ചു കഴിഞ്ഞാല്‍ സബ്മിറ്റ് ചെയ്യണം. അപേക്ഷ ഒറ്റയടിക്ക് പൂരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, ഇതിനകം നല്‍കിയ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥിക്ക് സേവ് ചെയ്യാന്‍ കഴിയും.
വിവരങ്ങള്‍ / അപേക്ഷ സേവ് ചെയ്യുമ്പോള്‍, സിസ്റ്റം ഒരു താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേഡും സൃഷ്ടിക്കുകയും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേഡും ഉദ്യോഗാര്‍ത്ഥി എഴുതിവയ്ക്കണം. രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് സേവ് ചെയ്ത അപേക്ഷ വീണ്ടും തുറക്കാനും ആവശ്യമെങ്കില്‍ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യാനും കഴിയും.
സേവ് ചെയ്ത വിവരങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഈ സൗകര്യം മൂന്ന് തവണ മാത്രമേ ലഭ്യമാകൂ. അപേക്ഷ പൂര്‍ണ്ണമായും പൂരിപ്പിച്ചു കഴിഞ്ഞാല്‍, ഉദ്യോഗാര്‍ത്ഥി അത് സമര്‍പ്പിച്ച് ഓണ്‍ലൈനായി ഫീസ് അടയ്ക്കണം
https://www.facebook.com/Malayalivartha


























