വിധി ഇന്ന് ഇല്ല അവസാന നിമിഷം ട്വിസ്റ്റ് വിധി മാറ്റി വയ്ക്കണം 11 മണിക്ക് ANTICLIMAX..?!

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറയുന്നത് മാറ്റിവയ്ക്കണം എന്ന് ആവശ്യം. ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങ് ആണ് പരാതിക്കാരന്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തൊട്ടടുത്ത ദിവസം നടക്കാനിരിക്കെ വിധി പ്രസ്താവിക്കുന്നത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് പരാതിയിലെ ഉള്ളടക്കം.
ദിലീപ് അവിടെ ഉറങ്ങുകയായിരുന്നു, പുറത്തിറങ്ങി വാര്‍ത്ത കണ്ട് ഞെട്ടി; വെറുതെ വിട്ടാല്‍ ആര് നഷ്ടം നികത്തും
എട്ടര വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ദിലീപ് ഉള്‍പ്പെടെ കേസിലെ പ്രതികളും മറ്റും പലവിധ നിയമ ഇടപെടലുകള്‍ നടത്തിയത് കേസ് വിചാരണ വൈകാന്‍ കാരണമായിരുന്നു. കൂടാതെ ഇടക്കാലത്ത് തുടരന്വേഷണങ്ങള്‍ വരികയും ചെയ്തു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തുടരന്വേഷണം. എല്ലാം കഴിഞ്ഞ് വിചാരണ പൂര്‍ത്തിയായി വിധി പറയാനിരിക്കെയാണ് പരാതി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെയാണ് ഹൈക്കോടതി അഭിഭാഷകനായ ജയ്‌സിങ് പരാതി സമര്‍പ്പിച്ചിരിരിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ദിവസം വരുന്ന വിധി വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. വിധി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. നേരത്തെ മുഖ്യമന്ത്രിക്കും ഇദ്ദേഹം പരാതി നല്‍കിയിരുന്നു.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ചീഫ് സെക്രട്ടറിക്കും പിന്നീട് ആഭ്യന്തര സെക്രട്ടറിക്കും കൈമാറിയിരുന്നു. എങ്കിലും കാര്യമായ തുടര്‍നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. കേരളത്തിലെ സ്ത്രീ വോട്ടര്‍മാരെ കോടതി വിധി സ്വാധീനിക്കുമെന്ന കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
എല്ലാ പ്രതികളും ഹാജരാകണം എന്ന് കോടതി
തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. എന്നാല്‍ അവസാന നിമിഷം വിധി മാറ്റമമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടേക്കില്ല എന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ ആവശ്യം ഉന്നയിച്ചാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും. വിധി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനുള്ള സാധ്യതയും തള്ളാനാകില്ല.
കേരളത്തില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. അതുകൊണ്ടുതന്നെ നടി ആക്രമിക്കപ്പെട്ട കേസ് വിധി വോട്ടര്‍മാരെ സ്വീധാനിച്ചേക്കാം. നീതി, സുരക്ഷ, സ്ത്രീകളുടെ മാന്യത തുടങ്ങിയ ഘടകങ്ങള്‍ തിരഞ്ഞെടുപ്പില്‍ സ്വാധീന പശ്ചാത്തലമാകുമെന്നും പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസം വിധി വരുന്നത് വോട്ടെടുപ്പില്‍ സ്വാധീനം ചെലുത്തിയേക്കാം. അത് നിഷ്പക്ഷ നടപടികള്‍ക്ക് ഗുണകരമല്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കേസിലെ എല്ലാ പ്രതികളോടും തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാകാന്‍ ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. പള്‍സര്‍ സുനി, ദിലീപ്, ശരത് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും ഹാജരാകണം. ദിലീപിന് ശിക്ഷ കിട്ടുമോ, വെറുതെ വിടുമോ, കോടതി എന്തു തീരുമാനമെടുക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് കേരളം.
https://www.facebook.com/Malayalivartha


























