ഇന്ത്യയ്ക്കു നിരാശ... സെമി ഫൈനലിൽ ഇന്ത്യ ജർമനിയോടു പരാജയപ്പെട്ടു

നിരാശരായി ഇന്ത്യ.... ജൂനിയർ ഹോക്കി ലോകകപ്പ് കിരീടമെന്ന സ്വപ്‌നം വീണ്ടും യാഥർഥ്യമാക്കാൻ ഇറങ്ങിയ ഇന്ത്യയ്ക്കു നിരാശ. സെമി ഫൈനലിൽ ഇന്ത്യ ജർമനിയോടു പരാജയപ്പെട്ടു.
ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി. നിലവിലെ ചാംപ്യന്മാർ കൂടിയായ ജർമനി ഫൈനലിൽ സ്‌പെയിനിനെ നേരിടും. ആദ്യ സെമിയിൽ അർജന്റീനയെ 2-1നു പരാജയപ്പെടുത്തിയാണ് സ്‌പെയിൻ ഫൈനലുറപ്പിച്ചത്.
ഇതിഹാസ ഗോൾ കീപ്പറും മലയാളിയുമായി പിആർ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്താണ് അവസാന നാലിലെത്തിയത്. എന്നാൽ ഫൈനലിലേക്ക് മുന്നേറാൻ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























