ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ രണ്ടാംമുറയിലെ ജപം വെള്ളിയാഴ്‌ച പൂർത്തിയാകും... ജനുവരി 14ന് ലക്ഷദീപത്തോടെ മുറജപം സമാപിക്കും

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ രണ്ടാംമുറയിലെ ജപം വെള്ളിയാഴ്‌ച പൂർത്തിയാകും.രാത്രി 8.15ന് ശ്രീപദ്മനാഭസ്വാമി,തെക്കേടത്ത് നരസിംഹമൂർത്തി,തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളെ കമലവാഹനത്തിൽ എഴുന്നള്ളിച്ച് മുറശീവേലി നടക്കും.
മൂന്നാം മുറയുടെ ജപം 6ന് രാവിലെ തുടങ്ങും. ഋക്,യജുർ,സാമ വേദങ്ങൾ ഏഴുദിവസം ജപിക്കുന്നതാണ് ഒരുമുറ. ഇപ്രാവശ്യം അഥർവവേദവും ജപത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ടാംദിവസം ജപത്തിനൊടുവിലാണ് മുറശീവേലി നടക്കുന്നത്. എട്ടുദിവസം നീളുന്ന ഏഴുമുറകൾക്ക് ഒടുവിലാണ് ലക്ഷദീപം. മകരസംക്രാന്തി ദിനമായ ജനുവരി 14ന് ലക്ഷദീപത്തോടെ മുറജപം സമാപിക്കുന്നതാണ്.
ഡിസംബർ 13,21,29, ജനുവരി 6,14 തീയതികളിലാണ് തുടർന്നുള്ള മുറകൾ അവസാനിക്കുന്നത്. ഓരോ മുറയും അവസാനിക്കുന്ന ദിവസം മുറശീവേലി നടക്കും.ലക്ഷദീപത്തിന് മുന്നോടിയായി ജനുവരി 8 മുതൽ 14 വരെ മാർകഴി കളഭം നടക്കും. മാർകഴി കളഭത്തിന് പുറമെ മുറജപത്തിന്റെ ഭാഗമായി 27 മുതൽ ജനുവരി 7 വരെ 12 ദിവസത്തെ പ്രത്യേക കളഭാഭിഷേകവും ഉണ്ടായിരിക്കും
.വേദജപത്തിനൊപ്പം സൂക്തം,വിഷ്ണുസഹസ്രനാമം എന്നിവ ജപിക്കുന്നതും മുറജപത്തിന്റെ ഭാഗമാണ്.വൈകിട്ട് ശീവേലിപ്പുരയിൽ ഭക്തർ പങ്കെടുക്കുന്ന സമൂഹസഹസ്രനാമവും നടക്കുന്നുണ്ട്. ദിവസേന സന്ധ്യയ്ക്ക് 6.30ന് പദ്മതീർത്ഥത്തിൽ ജലജപവും നടക്കുന്നു. കിഴക്കേനടയിലും വടക്കേനടയിലും വന്ദേപദ്മനാഭം എന്ന പേരിൽ കലാപരിപാടികൾ അരങ്ങേറുകയും ചെയ്യുന്നുണ്ട്.
" fr
https://www.facebook.com/Malayalivartha

























