സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയിൽ നിന്ന് 11,955 രൂപയായി ഉയർന്നു. പവന്റെ വില 200 രൂപ ഉയർന്ന് 95,640 രൂപയായി.
വെള്ളിയാഴ്ച കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 11,930 രൂപയായാണ് നിരക്ക് കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയുടെ കുറവുണ്ടായി. 95,440 രൂപയായാണ് പവന്റെ വില കുറഞ്ഞത്.
അതേസമയം, യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതകൾ തന്നെയാണ് ഇപ്പോഴും കാണുന്നത്.
"
https://www.facebook.com/Malayalivartha

























