ഇത്തരം ഗൗരവമേറിയ പോക്സോ കേസുകളിൽ സർക്കാർ സ്വീകരിച്ചു പോരുന്ന മെല്ലെപോക്ക് നയവും, അന്വേഷണത്തിലെ അലംഭാവവും അവസാനിപ്പിച്ചാലേ പ്രതിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ കഴിയൂ; സി.പി.എം നഗരസഭ കൗൺസിലറും, മലപ്പുറം സെന്റ ജമ്മാസ് സ്ക്കൂളിലെ അധ്യാപകനുമായിരുന്ന കെ.വി. ശശികുമാറിനെതിരെ മുൻകാല വിദ്യാർത്ഥികളായ രണ്ടു പേർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലെ വെളിപ്പെടുത്തലുകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണെന്ന് ഫാത്തിമ താഹിലിയ

സി.പി.എം നഗരസഭ കൗൺസിലറും, മലപ്പുറം സെന്റ ജമ്മാസ് സ്ക്കൂളിലെ അധ്യാപകനുമായിരുന്ന കെ.വി. ശശികുമാറിനെതിരെ മുൻകാല വിദ്യാർത്ഥികളായ രണ്ടു പേർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലെ വെളിപ്പെടുത്തലുകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണെന്ന് ഫാത്തിമ താഹിലിയ പറഞ്ഞു. ഫാത്തിമ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സി.പി.എം നഗരസഭ കൗൺസിലറും, മലപ്പുറം സെന്റ ജമ്മാസ് സ്ക്കൂളിലെ അധ്യാപകനുമായിരുന്ന കെ.വി. ശശികുമാറിനെതിരെ മുൻകാല വിദ്യാർത്ഥികളായ രണ്ടു പേർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലെ വെളിപ്പെടുത്തലുകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണ്.
മുപ്പത് വർഷത്തെ അധ്യാപന ജീവിതത്തിൽ പുറം ലോകമറിയാതെ കെ.വി ശശികുമാർ ഒമ്പത് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുളള തന്റെ വിദ്യാർത്ഥികളായ പലരേയും ലൈംഗികമായി പീഢിപ്പിച്ചു എന്ന പരാതി ഏറെ ഗൗരവമേറിയതാണ്. കെ.വി.ശശികുമാർ പീഡോഫൈൽ ആണെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിട്ടും എന്തുകൊണ്ട് ആ സ്ക്കൂളിൽ അദ്ദേഹത്തെ തുടരാനനുവദിച്ചു? ശശികുമാറിനെതിരെ പീഡനത്തിന് ഇരയായ കുട്ടികളിൽ പലരും പരാതിപ്പെട്ടിട്ടും ഒതുക്കി തീർക്കാനുള്ള ശ്രമം നടന്നു എന്ന് പറയുന്നു.
പല വിഷയങ്ങളിലും കടുത്ത നിലപാടെടുക്കുന്ന സ്കൂൾ അധികാരികൾ ശശികുമാറിനെ സംരക്ഷിക്കുന്നത് എന്തു കൊണ്ടാകണെന്ന് പോലീസ് പുറത്ത് കൊണ്ടു വരട്ടെ! ഇത്തരം ഗൗരവമേറിയ പോക്സോ കേസുകളിൽ സർക്കാർ സ്വീകരിച്ചു പോരുന്ന മെല്ലെപോക്ക് നയവും, അന്വേഷണത്തിലെ അലംഭാവവും അവസാനിപ്പിച്ചാലേ പ്രതിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ കഴിയൂ. പാലത്തായി കേസിൽ പ്രതിക്ക് സർക്കാർ ഒത്താശ ചെയ്തു കൊടുത്തത് ജനങ്ങളുടെ മുമ്പിലുണ്ട്. ഈ കേസിനെങ്കിലും ആ ദുർഗതി വരാതിരിക്കട്ടെ!
https://www.facebook.com/Malayalivartha