371 പവനും 2 ലക്ഷം രൂപയും അടിച്ചൊണ്ട് പോയി, ഗുരുവായൂരിൽ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച, മോഷണം പിൻവാതിൽ തല്ലി പൊളിച്ച്, അന്വേഷണം ആരംഭിച്ച് പൊലീസ്...!

ഗുരുവായൂരിൽ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ മോഷണം. തമ്പുരാന്‍പടിയിലെ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് മോഷ്ടാക്കൾ വൻ കവര്‍ച്ച നടത്തിയത്. ഇവിടെ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയിലധിരം സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയുമാണ് മോഷണം പോയത്. വീടിന്റെ പിൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ബാറുകളാക്കിയായിരുന്നു സ്വർണം അലമാരയിൽ സൂക്ഷിച്ചിരുന്നത്. കിടപ്പുമുറിയിലെ ലോക്കറിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്.
ഇന്നലെ വൈകുന്നേരം കുടുംബം അടുത്തുള്ള തീയേറ്ററിൽ സിനിമ കാണാൻ പോയിരുന്നു. ഇവർ തിരികെ എത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ പൊളിച്ചനിലയിൽ കണ്ടത്. സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പാേയതായി കണ്ടത്. അലമാരയിൽ ഉണ്ടായിരുന്ന സ്വർണം മുഴുവൻ നഷ്ടമായിട്ടുണ്ട്. ഗൾഫിൽ സ്വർണ വ്യാപാരിയായിരുന്ന ബാലൻ അവിടത്തെ ബിസിനസ് അവസാനിപ്പിച്ചാണ് നാട്ടിൽ എത്തിയത്.വ്യാപര സംബന്ധമായി വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്.
https://www.facebook.com/Malayalivartha