നിന്റെ മോളെ കൊന്നിട്ടേ...അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞു, മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു, ഉപദ്രവിക്കുന്ന കാര്യം ഫോണ്‍ വിളിച്ച് പറയും, ഒന്നര വര്‍ഷമായി മകളെ കാണാന്‍ ശ്രമിക്കുന്നു...സജ്ജാദ് അനുവദിച്ചിരുന്നില്ലെന്ന് ഷഹനയുടെ അമ്മ, നാട്ടുകാരെത്തിയപ്പോള്‍ മൃതദേഹം സജാദിന്റെ കൈയില്‍ കിടക്കുന്ന നിലയിലാണ് കണ്ടത്, ഒന്നര വര്‍ഷമായി ഷഹനയെ തടവറയില്‍ ഇട്ടപോലെ എന്ന് സഹോദരന്‍, മരിച്ച നിലയില്‍ കണ്ടെത്തിയ പരസ്യചിത്ര മോഡലായ ഷഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം

പരസ്യചിത്ര മോഡലായ ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. നിന്റെ മോളെ കൊന്നിട്ടേ...അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞിട്ടുണ്ടാന്ന് ഷഹനയുടെ അമ്മ ഉമൈബ വെളിപ്പെടുത്തി.മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഫോണ്‍ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ഒന്നര വര്‍ഷമായി മകളെ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ സജ്ജാദ് അനുവദിക്കുന്നുണ്ടായിരുന്നില്ലെന്നും അമ്മ പറഞ്ഞു.
'ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചെന്നാണ് പറയുന്നത്. അത് ഒരിക്കലും സാധ്യമല്ല. അത്രയും ബോള്‍ഡാണ് അവള്‍. ഇങ്ങനെ ചെയ്യില്ല. നാട്ടുകാരെത്തിയപ്പോള്‍ മൃതദേഹം സജാദിന്റെ കൈയില്‍ കിടക്കുന്ന നിലയിലാണ് കണ്ടതെന്ന് ഷഹനയുടെ സഹോദരന്‍ പറഞ്ഞു.ഒന്നര വര്‍ഷമായി തടവറയില്‍ ഇട്ട പോലെയായിരുന്നു. പ്രശ്നമുള്ള സമയത്തെല്ലാം സജാദിന്റെ മാതാവിനെയും പിതാവിനെയും ബന്ധപ്പെട്ടിരുന്നു. ആ സമയത്തെല്ലാം ഒരു പ്രശ്നവുമില്ലെന്നാണ് ഇവര്‍ പറഞ്ഞത്.
രണ്ടുപേരും നല്ല നിലയിലാണ്, പലപ്പോഴുമുണ്ടാകുന്ന പ്രശ്നമാണ്, അത് ശരിയാകുമെന്നെല്ലാം പറഞ്ഞിരുന്നു എന്നും സഹോദരന്‍ പറഞ്ഞു.ചില തമിഴ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വഴക്കുണ്ടായിട്ടുള്ളതായും വിവരമുണ്ട്. ഷഹനക്കും ഭര്‍ത്താവിനുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധു പറഞ്ഞു.
ഇക്കാര്യം പറഞ്ഞ് സഹോദരനെയും ഉമ്മയെയുംവിളിച്ചിരുന്നു. എന്നെ ഇവര്‍ കൊല്ലാന്‍ സാധ്യതയുണ്ട് എന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഫോണ്‍ കൊടുക്കുന്നുണ്ടായിരുന്നില്ല. ഒന്നര വര്‍ഷമായി വീടുമായി ഷഹനക്ക് ഒരു ബന്ധവുമില്ലായിരുന്നു.അവളെ തടവറയിലിട്ട പോലെയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജ്വല്ലറി പരസ്യങ്ങളില്‍ മോഡലായ കാസര്‍കോട് സ്വദേശിനി ഷഹന(20)യെയാണ് കോഴിക്കോട് പറമ്ബില്‍ ബസാറില്‍ ഇന്നു പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha