എന്ത് സന്തോഷത്തോടു കൂടി കഴിഞ്ഞിരുന്ന കുടുംബമായിരുന്നു...എല്ലാം തകർത്തത് ടിന്റുവിന്റെ ആ ഫോൺ വിളി…ജീവനെപോലെ സ്നേഹിച്ച ഭാര്യ മറ്റൊരാളോട് സംസാരിക്കുന്നത് സഹിക്കാനായില്ല .. വിളിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കേട്ടില്ല .... കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തി, ചരിച്ചുവച്ച കട്ടിലിനും ഭിത്തിക്കുമിടയിൽ അവളെ കിടത്തി തുണികളും തലയിണയും മെത്തയുമിട്ട് മൂടി. സുധീഷിന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ വിശ്വസിക്കാനാകാതെ ബന്ധുക്കൾ ..

സന്തോഷത്തോടെ കഴിഞ്ഞുവന്ന കുടുംബത്തിൽ ദുരന്തം വിതച്ചത് ടിന്റുവിന്റെ ഫോണിലേക്ക് വന്നതും പോയതുമായ കോളുകൾ. വിളിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കേട്ടില്ല . ഒടുവിൽ സഹിക്കാനാകാതെ കഴുത്തിൽ ഷാളിട്ട് മുറുക്കി.. മരിച്ചപ്പോൾ തുണികളും തലയിണയും മെത്തയുമിട്ട് മൂടി..പിന്നെ സ്വയം ഞരമ്പുകള്‍ മുറിച്ച് മുറിയിലെ തട്ടില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി .
കേരളത്തിൽ മൊബൈൽ ഫോൺ വില്ലനാകുന്ന സംഭവങ്ങൾ വർധിക്കുന്നു. സന്തോഷത്തിൽ കഴിഞ്ഞിരുന്ന പല കുടുംബ ബന്ധങ്ങളും തകരുന്നതിന്റെ കാരണം അനാവശ്യ സൗഹൃദങ്ങളും അതെ ചൊല്ലിയുള്ള വാക്കു തർക്കങ്ങളും ആണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. .
മരിച്ച ടിന്റുവിനെക്കുറിച്ചും സുധീഷിനെ കുറിച്ചതും നാട്ടുകാർക്ക് പറയാനുള്ളത് നല്ലത് മാത്രം. സൗദിയിൽ മെക്കാനിക് ആയിരുന്നു സുധീഷ്. വിദേശത്തു നിന്നു 2 മാസം മുൻപ് 2 വർഷത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയതാണ് സുധീഷ്.
ഭാര്യ ടിന്റുവിനെയും മകൻ സിദ്ധാർഥിനെയും വിദേശത്ത് കൊണ്ടുപോകുന്നതിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാഴ്‌ച തിരുവനന്തപുരത്തേക്കു പോയിരുന്നു. മകനെ സുധീഷിന്റെ ചേട്ടൻ ഗീരിഷിന്റെ വീട്ടിൽ ആക്കിയ ശേഷമാണ് പോയിരുന്നത് .ഇന്നലെ രാവിലെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വീട്ടുകാർ വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല. ഇരുവരും രാത്രിയോടെ തന്നെ തിരച്ചെത്തിയിരിക്കാം എന്നാണു കരുതുന്നത്
സുധീഷിന്റെ വീടിനോട് ചേർന്ന് നിരവധി വീടുകൾ ഉണ്ടായിരുന്നിട്ടും കൊലപാതകമോ ആത്മഹത്യയോ ആരും അറിഞ്ഞിരുന്നില്ല. സംഭവ സമയത്ത് കനത്ത മഴ പെയ്തത് കൊണ്ടാവാം ആരും അറിയാതെ പോയതെന്ന് അയൽക്കാർ പറയുന്നു. അമയന്നൂർ ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ടിന്റു( 33) എന്നിവരാണു ഇന്നലെ ദാരുണമായി മരിച്ചത്.
സന്തോഷത്തോടെ കഴിഞ്ഞ കുടുംബത്തിൽ വില്ലനായത് ടിന്റുവിന്റെ ഫോണിലേക്ക് വന്നതും പോയതുമായ കോളുകള്‍ ആണെന്നാണ് പോലീസ് പറയുന്നത് . ഭാര്യയെ കൊലപ്പെടുത്തിയതിന്റെ കാരണങ്ങൾ വിവരിച്ച് സുധീഷ് എഴുതിയ ആത്മഹത്യാക്കുറിപ്പ് കിട്ടിയിട്ടുണ്ട് .ഒപ്പം ഫോണ്‍ ബില്ലുകളും പെന്‍ഡ്രൈവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു . ഫോണ്‍ ബില്ലില്‍ ടിന്റു വിളിച്ചിരുന്നയാളുടെ നമ്പര്‍ അടിവരയിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.ഈ ഫോണ്‍ നമ്പരിന്റെ ഉടമയെ കണ്ടെത്തുമെന്നു പോലീസ് പറഞ്ഞു
കഴിഞ്ഞ ദിവസം വിളിക്കരുതെന്ന് താക്കീത് നല്‍കിയ നമ്പരിലേക്ക് വീണ്ടും വിളിയും സംസാരവും തുടര്‍ന്നതാണ് കൊലപാതകത്തിന് കാരണമായത് എന്നാണു സൂചന. കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയശേഷം ചരിച്ചുവച്ച കട്ടിലിനും ഭിത്തിക്കുമിടയില്‍ മൃതദേഹം കിടത്തി തുണികളും തലയിണയും മെത്തയുമിട്ട് മൂടി. തുടര്‍ന്ന് ആത്മഹത്യാക്കുറിപ്പില്‍ ഇത് എഴുതിവച്ചു. തുടര്‍ന്ന് സുധീഷ് ഇരുകൈകളിലെയും ഞരമ്പുകള്‍ മുറിച്ച് മുറിയിലെ തട്ടില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ സുധീഷിന്റെയും ടിന്റുവിന്റെയും വിവരം ഒന്നും ഇല്ലാത്തതിനെ തുടർന്നാണ് മാതാവ് കുഞ്ഞമ്മണി വീട്ടിൽ എത്തിയതോടെയാണ് സുധീഷിന്റെ മരണവിവരം പുറത്തുവന്നത്. അപ്പോൾ ടിന്റുവിന്റെ മൃതദേഹം കണ്ടിരുന്നില്ല . മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ടായിരുന്നു
പൊലീസ് എത്തി അകത്തു കയറി പരിശോധന നടത്തുമ്പോഴാണ് കട്ടിലിനു അടിയിൽ മെത്തകളും തുണികളും കൊണ്ടു മൂടിയ നിലയിൽ ടിന്റുവിന്റെ മൃതദേഹം കണ്ടത്. മുഖം മറച്ച നിലയിലായിരുന്നു. സുധീഷ് വിദേശത്തായിരുന്നപ്പോൾ പിതാവ് പ്രഭാകരനും, മാതാവ് കുഞ്ഞമ്മണിയും ടിന്റുവിനൊപ്പമാണ് താമസിച്ചിരുന്നത്. സുധീഷ് വന്നപ്പോൾ ഇവർ മൂത്ത മകൻ ഗിരീഷിന്റെ വീട്ടിലേക്ക് മാറി.
‘‘എന്റെ കുഞ്ഞിന് ആപത്തൊന്നും പറ്റില്ല എന്നു വിശ്വസിച്ചിരുന്നു. കഴിഞ്ഞ ദിവസം പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. മോളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സുധീഷിന്റെ ഫോൺ റിങ് ചെയ്‌തെങ്കിലും എടുത്തില്ല. എന്തെങ്കിലും അസുഖമായിരിക്കും എന്നു കരുതി കഴിഞ്ഞ ദിവസം രാത്രി ഒരു പോള കണ്ണടച്ചില്ല. ഇന്നലെ രാവിലെ ഇവരുടെ സ്‌കൂട്ടർ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞതോടെ രണ്ടുപേരും വീട്ടിൽത്തന്നെ ഉണ്ടല്ലോയെന്ന ആശ്വാസത്തിലായിരുന്നു. ഇതിനിടെയാണ് സുധീഷിന്റെ അമ്മ വീട്ടിലെത്തി വിളിച്ചിട്ടും കതകു തുറക്കുന്നില്ല എന്ന് അറിഞ്ഞത്. ഞാൻ വേഗം അവിടെയെത്തി.പക്ഷേ കണ്ടത് ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയായിരുന്നു’’:
കടബാധ്യതകളൊന്നും ഇല്ലെന്നും ഇരുവരും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നുവെന്നും ടിന്റുവിന്റെ പിതാവ് മണർകാട് വെള്ളിമഠത്തിൽ ഷാജി പറഞ്ഞു . ഇപ്പോൾ താമസിക്കുന്ന വീടിനു സമീപം 20 സെന്റ് സ്ഥലം കൂടി ഇവർ വാങ്ങാൻ ഇരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി ഇന്നലെ രാവിലെ അയൽവീട്ടിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ സുധീഷിന്റെ സ്കൂട്ടർ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞു. കുഞ്ഞമ്മിണി വീട്ടിലെത്തി വിളിച്ചിട്ടും കതകു തുറന്നില്ല. തുടർന്ന് നാട്ടുകാർ ജനൽച്ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ് എത്തി വീടു തുറന്നു. ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തി.
ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ, എസ്എച്ച്ഒ ആർ.മധു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മണർകാട് വെള്ളിമഠത്തിൽ കുടുംബാംഗമാണ് ടിന്റു.
https://www.facebook.com/Malayalivartha