വിവാഹസല്‍കാരത്തിനിടെ കൂട്ടത്തല്ല്... സല്‍കാരസമയത്ത് ഡാന്‍സ് ചെയ്യുന്നതിനിടെ വധുവിന്റെ ദേഹത്ത് ആരോ തട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്

വിവാഹം എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും കോമാളിത്തരം കാണിക്കാനുള്ള വേദികൂടിയാവുകയാണ്. പല വിവാഹ ചടങ്ങുകള്‍ക്കിടയിലും യുവതലമുറ കാട്ടിക്കൂട്ടന്നത് തല്ലുകൊള്ളിത്തരമാണെന്ന് തന്നെ പറയേണ്ടിവരും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ കണ്ണൂരില്‍ നടന്നിരിക്കുന്നത്.
വിവാഹ റിസപ്ഷന്‍ സമയത്ത് നൃത്തം ചെയ്യുന്നതിടെ വധുവിന്റെ ദേഹത്ത് തട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ട അടിയില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചമുന്‍പാണ് ചാലാട്ട് സ്വദേശിയായ യുവതിയും തളാപ്പ് സ്വദേശിയായ യുവാവും പ്രണയിച്ചുവിവാഹം കഴിച്ചത്. ഇതിനുശേഷം വധുവിന്റെ കുടുംബമൊരുക്കിയ വിവാഹസല്‍ക്കാരത്തിനിടെയാണ് കൂട്ടത്തല്ലുണ്ടായത്.
റിസപ്ഷന്‍ സമയത്ത് അടിപൊളി പാട്ടുവച്ചു വരന്റെ കസിന്‍സും സംഘവും ഡാന്‍സ് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് വധുവിന്റെ ദേഹത്ത് ആരോ തട്ടിയെന്നാരോപിച്ചു ഒരുസംഘം യുവാക്കള്‍ ബഹളമുണ്ടാക്കിയതെന്ന് അതിഥികള്‍ പറഞ്ഞു.പള്ളിക്കുന്നിലെ ഒരു ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാര ചടങ്ങിനിടെ ഇരുവിഭാഗം യുവാക്കള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി വന്‍നാശനഷ്ടമുണ്ടായതായി പരാതി.
സംഭവത്തില്‍ 12 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗന്‍ പൊലീസ് കേസെടുത്തു.ബ്ലാക് ടീഷര്‍ടും പാന്റ്‌സുമണിഞ്ഞ സംഘമാണ് ബഹളം തുടങ്ങിവച്ചതെന്നും വാക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്കും കൂട്ടത്തല്ലിലുമെത്തുകയായിരുന്നുവെന്നാണ് വിവരം. കസേരയെടുത്താണ് ഇരുസംഘങ്ങളും ഏറ്റുമുട്ടിയത്.
സല്‍കാരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കുള്‍പെടെ മര്‍ദനമേറ്റു. പലരും പുറത്തേക്ക് ചിതറിയോടി. സംഭവം കൈവിട്ടുപോയതോടെ വിവരമറിഞ്ഞു പോലീസ് എത്തി. പൊലീസിനെ കണ്ടതോടെ പ്രശ്‌നക്കാര്‍ അവിടെ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പലരെയും പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
https://www.facebook.com/Malayalivartha