കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം... 21 പേര്‍ക്ക് പരിക്ക്, രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശേരിയില്‍ വച്ചാണ് അപകടമുണ്ടായത്, ബസിന്റെ ഡ്രൈവറെയും മുന്‍ സീറ്റിലുണ്ടായിരുന്നവരെയും അഗ്‌നിശമന സേനയെത്തിയാണ് പുറത്തെടുത്തത്, ബസ് ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം... 21 പേര്‍ക്ക് പരിക്ക്, രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശേരിയില്‍ വച്ചാണ് അപകടമുണ്ടായത്, ബസിന്റെ ഡ്രൈവറെയും മുന്‍ സീറ്റിലുണ്ടായിരുന്നവരെയും അഗ്‌നിശമന സേനയെത്തിയാണ് പുറത്തെടുത്തത്.
പത്തനംതിട്ട അടൂര്‍ ഏനാത്ത് വച്ചാണ് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ബസ് ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha
























