ഷൈബിന്റെ നിലമ്പൂരിലെ വീട്ടില്‍ നിന്ന് ഷാബാ ഷരീഫിന്റേതെന്ന് കരുതുന്ന രക്തക്കറ കണ്ടെത്തി.... പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് രക്തക്കറ കണ്ടെത്തിയത്, കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ശേഷം മുറി കഴുകി വൃത്തിയാക്കി, തെളിവ് ഇല്ലാതാക്കാന്‍ പിന്നീട് ടൈല്‍ ഉള്‍പ്പെടെ പൊളിച്ചുനീക്കി, ക്രൂര കൊലപാതകമിങ്ങനെ....

കൊല്ലപ്പെട്ട പാരമ്പര്യവൈദ്യന്‍ ഷാബാ ഷരീഫിനെ തടവില്‍ പാര്‍പ്പിച്ചിരുന്ന കൈപ്പഞ്ചേരി ഷൈബിന്റെ നിലമ്പൂരിലെ വീട്ടില്‍ കേസിലെ പ്രതി തങ്ങളകത്ത് നൗഷാദുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണു രക്തക്കറ കണ്ടെത്തിയത്. വീടിന്റെ ഒന്നാം നിലയില്‍ ഷാബാ ഷെരീഫിനെ 13 മാസം തടങ്കലില്‍ പാര്‍പ്പിച്ച രഹസ്യമുറി നൗഷാദ് കാണിച്ചുകൊടുത്തു. കൊലപ്പെടുത്തിയ രീതിയും വിവരിച്ചു പറഞ്ഞു.
ശുചിമുറി കിടപ്പുമുറിയാക്കിയാണ് ഷരീഫിനെ പാര്‍പ്പിച്ചത്. കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ശേഷം മുറി കഴുകി വൃത്തിയാക്കി.
തെളിവ് ഇല്ലാതാക്കാന്‍ പിന്നീട് ടൈല്‍ ഉള്‍പ്പെടെ പൊളിച്ചുനീക്കി. പൈപ്പുകളും മാറ്റി സ്ഥാപിച്ചെങ്കിലും പുറത്തേക്കു മലിനജലം ഒഴുക്കിയിരുന്ന പൈപ്പ് അവശേഷിച്ചു. ഇതു പൊലീസ് സംഘം മുറിച്ചെടുത്തു. മലിനജലം വീഴുന്ന കുഴിയിലെ മണ്ണിന്റെ സാംപിളും ശേഖരിച്ചിട്ടുണ്ട്. പൈപ്പിലും മണ്ണിലും രക്തക്കറ കണ്ടെത്തിയതായി പൊലീസ് .
ഇതു ഷാബാ ഷരീഫിന്റേതാണോ എന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. മൃതദേഹാവശിഷ്ടങ്ങള്‍ പുഴയില്‍ എറിഞ്ഞ ഭാഗത്ത് ഇന്ന് പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പു നടത്തിയേക്കും. കേസില്‍ 5 പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ്
"
https://www.facebook.com/Malayalivartha