ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും... വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയാണ് ഭക്തര്‍ക്ക് ഇത്തവണയും ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്, നിലയ്ക്കലില്‍ സ്പോട് ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കും

ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുക. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വം വഹിക്കും.
വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയാണ് ഭക്തര്‍ക്ക് ഇത്തവണയും ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്കായി നിലയ്ക്കലില്‍ സ്പോട് ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കും. മേയ് 19ന് രാത്രി 10ന് നട അടയ്ക്കും.
അതേസമയം തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ സാധ്യത മങ്ങി... മഴയെ തുടര്‍ന്ന് മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് നടത്താന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു, മഴ തുടരുന്ന സാഹചര്യത്തില്‍ വെടിക്കെട്ട് വീണ്ടും മാറ്റിവയ്ക്കാന്‍ സാധ്യത.
തൃശൂരില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വെടിക്കെട്ട് ഇന്ന് നടത്താനുള്ള സാധ്യത വീണ്ടും മങ്ങിയത്.തൃശൂര്‍ പൂരം നടന്ന മെയ് 11 പുലര്‍ച്ചെ 3 മണിക്ക് നടത്താന്‍ തീരുമാനിച്ച വെടിക്കെട്ടാണ് കനത്ത മഴയെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
ഇന്ന് വൈകുന്നേരം 6 30നാണ് മാറ്റിവെച്ച വെടിക്കെട്ട് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ദേവസ്വങ്ങളുടെ സംയുക്ത യോഗം ചര്‍ച്ച ചെയ്ത് തീരുമാനമായതിന് പിന്നാലെ ജില്ലാ ഭരണകൂടവും ഇതിന് അനുമതി നല്‍കി. നാളെ വെടിക്കെട്ട് നടത്താനാണ് നേരത്തെ ആദ്യം തീരുമാനിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha