സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി മോഡൽ ഷഹാനയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം അനുസരിച്ചു ഷഹാനയുടെ മരണം ആത്മഹത്യ; ശരീരത്തിലെ ആ മുറിവുകൾ ദുരൂഹം; കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

കഴിഞ്ഞ ദിവസമാണ് മോഡൽ ഷഹാന ആത്മഹത്യാ ചെയ്തത്. ഈ കേസിൽ ഷഹാനയുടെ ഭർത്താവ് അറസ്റ്റിലായിരിക്കുകയാണ്. സജാദിന്‍റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
അറസ്റ്റിലായ ഭർത്താവ് സജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. കോടതിയുടെ അനുവാദം വാങ്ങി ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു സജാദിനെ അറസ്റ്റ് ചെയ്തത്. ഈ വിഷയത്തിൽ കൂടുതൽ തെളിവ് തേടിയാണ് പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തുക എന്ന തീരുമാനത്തിൽ എത്തിയത്. ചേവായൂർ പൊലീസ് സജാദിനെ തെളിവെടുപ്പിനായി എത്തിക്കുന്നത് ഷഹാന മരിച്ച പറമ്പിൽ ബസാറിലെ വാടകവീട്ടിലാണ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം അനുസരിച്ചു ഷഹാനയുടെ മരണം ആത്മഹത്യയാണ് . പക്ഷേ ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ട് . വിശദമായ പരിശോധനക്ക് നടന്നാൽ മാത്രമേ ശരിക്കും എന്താണ് കാരണം എന്ന് മനസ്സിലാക്കാൻ സാധിക്കു. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലേക്ക് കുതിച്ചു എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ദേഹത്ത് ചെറിയ മുറിവുകള്‍ ഉള്ളതിനാൽ കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു .
ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha