റോഡിലെ വെള്ളം കെട്ടല്‍... ഓഫീസിന്റെ സംരക്ഷണഭിത്തിയുടെ കല്ലുകള്‍ ഇളക്കിമാറ്റി വെള്ളം ഒഴുക്കി വിട്ടു, പഞ്ചായത്തു തന്നെ നിയമ ലംഘനം നടത്തിയിരിക്കുകയാണെന്ന് പരാതി

റോഡിലെ വെള്ളം കെട്ടല്‍... ഓഫീസിന്റെ സംരക്ഷണഭിത്തിയുടെ കല്ലുകള്‍ ഇളക്കിമാറ്റി വെള്ളം ഒഴുക്കി വിട്ടു, പഞ്ചായത്തു തന്നെ നിയമ ലംഘനം നടത്തിയിരിക്കുകയാണെന്ന് പരാതി.
പഞ്ചായത്ത് ഓഫിസിന്റെ പ്രവേശന കവാടം റോഡിലേക്കിറക്കി കോണ്‍ക്രീറ്റ് ചെയ്തതു കാരണം മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നെന്ന് പരാതി.
ഓഫിസിന്റെ സംരക്ഷണഭിത്തിയുടെ കല്ലുകള്‍ ഇളക്കി മാറ്റിയാണ് ഇന്നലെ രാവിലെ വെള്ളം ഒഴുക്കി വിട്ടത്. പടിക്കെട്ടുകളോടെ പ്രവേശന കവാടം നിര്‍മിച്ച ശേഷം റോഡിലേക്കിറക്കി ടൈല്‍ പാകിയിട്ടുണ്ടായിരുന്നു.
വയോധികര്‍ക്ക് കയറിയിറങ്ങുന്നതിനായി റാംപ് ഒരുക്കിയപ്പോഴാണ് റോഡിലേക്ക് നീണ്ടത്. പിഡബ്ല്യുഡി റോഡില്‍ നിന്ന് 3 മീറ്റര്‍ നീക്കി നിര്‍മാണം നടത്തണമെന്നിരിക്കെ പഞ്ചായത്തു തന്നെ നിയമ ലംഘനം നടത്തിയിരിക്കുകയാണെന്ന് പഞ്ചായത്തംഗം അരുണ്‍ അനിരുദ്ധന്‍ പറഞ്ഞു.
" f
https://www.facebook.com/Malayalivartha