മ്യൂസിയം നരഹത്യാ ശ്രമക്കേസ്... ഗുണ്ടുകാട് സാബു അടക്കം 3 പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട് , മെയ് 20 നകം മ്യൂസിയം സി ഐ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം, കിരീടത്തിലെ സേതുമാധവനെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പോലീസ് സേന ഒന്നടങ്കം 2020ല്‍ മാനസാന്തരപ്പെട്ട് സിനിമാ-സീരിയല്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിടാതെ പിന്തുടര്‍ന്ന് നിയമം

മ്യൂസിയം നരഹത്യാ ശ്രമക്കേസില്‍ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗുണ്ടുകാട് സാബു അടക്കം 3 പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. മെയ് 20 നകം മ്യൂസിയം പോലീസ് സി ഐ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടു.
ഗുണ്ടുകാട് സാബു എന്ന സാബു , രഞ്ജിത് , റെജി , ജോളി ഇസ്രു , രാജീവ് , രഞ്ജു , അമ്പിളി , മനു , കൊച്ചു ചെറുക്കനെന്ന രാജീവ് , നിഷാന്ത് , രതീഷ് എന്നിവരാണ് കേസിലെ 1 മുതല്‍ 11 വരെയുള്ള പ്രതികള്‍. കോടതിയില്‍ ഹാജരാകാത്ത ഒന്നും ഏഴും എട്ടും പ്രതികളായ സാബു , അമ്പിളി , മനു എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട്.
2014 ലാണ് സിറ്റി മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് യുവാവിനെ ആക്രമിച്ച് അസ്ഥി ദ്രംശം സംഭവിപ്പിച്ച് കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുകയും തലയില്‍ വെട്ടിയ വെട്ട് യുവാവ് കൈ കൊണ്ട് തടഞ്ഞതിനാല്‍ മരണം സംഭവിക്കാതെ കൈയ്ക്കു പരിക്കേറ്റ് യുവാവ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് പ്രതികള്‍ നരഹത്യാ ശ്രമ കുറ്റവും കഠിന ദേഹോപദ്രവക്കുറ്റവും ചെയ്തുവെന്നാണ് കേസ്.
മുന്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ ഇളയ മകനും കൊല്ലപ്പെട്ട ഗുണ്ടുകാട് ഷാജിയുടെ സഹോദരനും തലസ്ഥാനത്തെ പേരൂര്‍ക്കട ബാര്‍ട്ടണ്‍ഹില്‍ സ്വദേശിയുമായയ സാബു പ്രൗഡിന്‍ എന്ന ഗുണ്ടുകാട് സാബുവും 10 കൂട്ടു പ്രതികളുമാണ് വിചാരണ നേരിടുന്നത്.
2020 ഫെബ്രുവരി 18 നാണ് മ്യൂസിയം പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2016 ല്‍ സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടന്ന ബാര്‍ട്ടണ്‍ഹില്‍ ആക്രമണ കേസില്‍ സാബുവടക്കം 7 കൂട്ടാളികളെ ബെഗ്‌ളുരുവിലേക്ക് കടക്കാന്‍ ശ്രമിക്കവേ കന്യാകുമാരിക്ക് സമീപം വച്ച് സിറ്റി പോലീസ് കമ്മീഷണറുടെ ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
കേരള പോലീസ് സേനയിലെ മുന്‍ ഹെഡ് കോണ്‍സ്റ്റബിളിന്റെ ഇളയ മകനും ഗുണ്ടാകുടിപ്പകയില്‍ കൊല്ലപ്പെട്ട ഗുണ്ടുകാട് ഷാജിയുടെ സഹോദരനുമാണ് സാബു. പിതൃ സഹോദരനും പിതൃസഹോദരിയും നിലവില്‍ പോലീസ് സേനയിലുണ്ട്. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം 'കിരീടം' സാബുവിന്റെ ജീവിതം ആധാരമാക്കി നിര്‍മ്മിച്ചതാണ്.
കിരീടത്തിലെ സേതുമാധവനെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പോലീസ് സേന ഒന്നടങ്കം ശ്രമിക്കുന്നതായി ആരോപണമുണ്ട്. 2020ല്‍ മാനസാന്തരപ്പെട്ട് സിനിമാ-സീരിയല്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിടാതെ നിഴലായി നിയമം പിന്തുടരുകയായിരുന്നു.
കാന്തി എന്ന മലയാള ചലച്ചിത്രത്തില്‍ മരം വെട്ടുകാരന്റെ വേഷം ചെയ്തു.ടി വി സീരിയലിലും അഭിനയിച്ചു. മുന്‍ കാല ക്രിമിനല്‍ ചരിത്രം അഭിനയത്തിന് തടസമായപ്പോള്‍ സംവിധാന രംഗത്തേക്ക് തിരിഞ്ഞെങ്കിലും പഴയ ക്രിമിനല്‍ പശ്ചാത്തലം തടസം അതിനും സൃഷ്ടിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























