വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി.... തലശേരി എന്‍ജിനിയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി വന്‍ നാശ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസ്

വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി.... തലശേരി എന്‍ജിനിയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി വന്‍ നാശ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസ്.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ . എരഞ്ഞോളി കുണ്ടൂര്‍ മലയിലുള്ള തലശേരി എന്‍ജിനിയറിങ് കോളേജില്‍ സീനിയര്‍,ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
സംഘര്‍ഷത്തില്‍ കോളേജ് ഓഫീസിന്റെ വാതില്‍ തകര്‍ത്തു. എസ്. എഫ്.ഐ, ക്യാംപസ് ഫ്രണ്ട് അനുകൂലികളായ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
അതേസമയം ഏതാനും വിദ്യാര്‍ത്ഥികള്‍ പ്രഥമ ശൂശ്രൂഷ നേടിയ ശേഷം ആശുപത്രി വിട്ടു. ബുധനാഴ്ച്ച ഉച്ചയ്ക്കു മുതലാണ് കോളേജില്‍ സംഘര്‍ഷം ആരംഭിച്ചത്. വൈകുന്നേരമായതോടെ കൂട്ടയടിയില്‍ കലാശിച്ചു. ഫൈന്‍ ആര്‍ട്സ് ഓഫ് സ്റ്റേജ് മത്സരങ്ങളില്‍ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളില്‍ കഴിവുള്ളവരെ ഒഴിവാക്കിയെന്നു ആരോപിച്ചു നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ വാക്കേറ്റം നടത്തുകയായിരുന്നു.
തുടര്‍ന്ന് ഏറ്റുമുട്ടലില്‍ കലാശിച്ചു. ക്രിക്കറ്റ് ബാറ്റ്, സ്റ്റംപ് എന്നിവ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റാണ് പലര്‍ക്കും പരിക്കു പറ്റിയത്.
. സംഭവത്തില്‍ ഇരുവിഭാഗത്തിന്റെ പരാതിയിലും പൊലിസ് കേസെടുത്തു. കൂടുതല്‍ സംഘര്‍ഷമൊഴിവാക്കുന്നതിനായി സ്ഥലത്ത് പൊലിസ് ക്യാമ്പ് ചെയ്യുന്നു.
"
https://www.facebook.com/Malayalivartha