കല്ല്യാണ വീട്ടിലേക്ക് കൊണ്ടു പോകാനായി വച്ചിരുന്ന അമ്പത് കിലോ പഴകിയ ആട്ടിറച്ചി ആരോഗ്യവകുപ്പ് പിടികൂടി; കല്ല്യാണ വീടുകളിൽ ഇറച്ചി വിതരണം ചെയ്യുന്ന സ്ഥാപനമാണ് ആട്ടിറച്ചി സൂക്ഷിച്ചിരുന്നത്; നടപടി സ്വീകരിച്ച് ആരോഗ്യവിഭാഗം

അമ്പത് കിലോ പഴകിയ ആട്ടിറച്ചി പിടികൂടി ആരോഗ്യവകുപ്പ് . തൃശൂരിലാണ് സംഭവം നടന്നിരിക്കുന്നത്. കല്ല്യാണ വീട്ടിലേക്ക് കൊണ്ടു പോകാനായിരുന്നു ആട്ടിറച്ചി വച്ചിരുന്നത്. ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തുന്നതിനിടെ പിടിക്കൂടുകയായിരുന്നു. മണ്ണൂത്തിക്കടുത്തായിരുന്നു ഇറച്ചി സൂക്ഷിക്കുന്ന കേന്ദ്രമുണ്ടായിരുന്നത്.
കല്ല്യാണ വീടുകളിൽ ഇറച്ചി വിതരണം ചെയ്യുന്ന സ്ഥാപനമാണ് ആട്ടിറച്ചി സൂക്ഷിച്ചിരുന്നത്. കൂത്താട്ടുകുളം സ്വദേശി സനൽ ജോർജ്ജിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം ഉള്ളത് . ഒരു ദിവസം ഇവിടെ കറണ്ടും ജനറേറ്റർ സൗകര്യവും ഇവിടെ ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ ഇവിടുന്ന് പഴകിയ മാംസം വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ട നാട്ടുകാരാണ് വിവരം ആരോഗ്യ വിഭാഗത്തെ അറിയിക്കുന്നത്. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 50 കിലോ മാംസവും കേടായതായി പരിശോധനയിൽ കണ്ടെത്തി.
സംഭവത്തിൽ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്. മാംസം നശിപ്പിക്കാൻ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് കൈമാറി. കടയുടെ ലൈസൻസ് അടുത്ത ദിവസം തന്നെ ഹാജരാക്കണമെന്ന് കടയുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ അതിന് ശേഷം സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha