എം.ടി.അബ്ദുല്ല മുസ്‍ലിയാർ ഒരു പെണ്‍കുട്ടിയെയും അപമാനിച്ചിട്ടില്ലെന്നാണ് സമസ്ത പറയുന്നത്; പെൺകുട്ടിക്കും കുടുംബത്തിനും പരാതിയില്ല; പെണ്‍കുട്ടിക്കു സ്റ്റേജില്‍ കയറാൻ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു; അതു കണ്ടപ്പോഴാണ് ഇങ്ങനെയുള്ളവരെ സ്റ്റേജിൽ കയറ്റേണ്ടതില്ലെന്നു അദ്ദേഹം പറഞ്ഞത്; വിശദീകരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ മുഹമ്മദ് ജിഫ്രിക്കോയ തങ്ങൾ

മലപ്പുറത്ത് മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാർഥിയെ സംഘാടകർ വേദിയിലേക്കു ക്ഷണിച്ചിരുന്നു. പെൺകുട്ടി വേദിയിലെത്തി സർട്ടിഫിക്കറ്റ് വാങ്ങിയതിനെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാർ അപമാനിച്ചിരുന്നു . ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളടക്കം നാം കണ്ടതാണ്. സമസ്ത നേതാവിന്റെ പ്രതികരണത്തിനെതിരെ നിരവധി പ്രമുഖർ രംഗത്തുവരികയുണ്ടായി. ഇപ്പോളിതാ ഈ വിഷയത്തിൽ വിശദീകരണവുമായി സമസ്ത രംഗത്തെത്തിയിരിക്കുകയാണ്.
എം.ടി.അബ്ദുല്ല മുസ്‍ലിയാർ ഒരു പെണ്‍കുട്ടിയെയും അപമാനിച്ചിട്ടില്ലെന്നാണ് സമസ്ത പറയുന്നത്. പെൺകുട്ടിക്കും കുടുംബത്തിനും പരാതിയില്ല. പെണ്‍കുട്ടിക്കു സ്റ്റേജില്‍ കയറാൻ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. അതു കണ്ടപ്പോഴാണ് ഇങ്ങനെയുള്ളവരെ സ്റ്റേജിൽ കയറ്റേണ്ടതില്ലെന്നു അദ്ദേഹം പറഞ്ഞതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ മുഹമ്മദ് ജിഫ്രിക്കോയ തങ്ങൾ പറഞ്ഞു.
ബാലാവകാശ കമ്മിഷൻ കേസ് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. അതിനെ അതിന്റെ വഴിക്കു നേരിടുമെന്നും അവർ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസ്‍ലാമിക നിയമങ്ങൾ അറിയുമോയെന്ന് അറിയില്ല എന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
https://www.facebook.com/Malayalivartha