ഇത് റോബിന് മാത്രമല്ല ബാക്കിയുള്ളോർക്കും അനാവശ്യം പറയുന്നതിനും പ്രവർത്തിക്കുന്നതിനും ഉള്ള പാഠം പോലെ ഒരു തുടക്കം ആകാൻ വേണ്ടിയാണ്; ബിഗ്‌ബോസ് റിവ്യൂ പങ്കു വച്ച് അശ്വതി

ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
കലിപ്പന്റെ ഷോ ഓഫ് കഴിഞ്ഞതായി അറിയിക്കുന്നു... ലാലേട്ടാ അപേക്ഷ . കലിപ്പനെ 2 ദിവസം ആ വീടിന്റെ മൂലയ്ക്ക് ഒരക്ഷരം മിണ്ടിക്കാതെ മാസ്കും ഇടീച്ചു ഒന്ന് നിർത്താൻ പറ്റുമോ??? പറ്റില്ലാ ല്ലേ ഇത് റോബിന് മാത്രമല്ല ബാക്കിയുള്ളോർക്കും അനാവശ്യം പറയുന്നതിനും പ്രവർത്തിക്കുന്നതിനും ഉള്ള പാഠം പോലെ ഒരു തുടക്കം ആകാൻ വേണ്ടിയാണ്.. ദയവായി ഞങ്ങൾക്ക് നല്ലൊരു എപ്പിസോഡ് നാളെ തരൂ.
ഹസ്മിന്റെ ക്യാപ്റ്റൻ സിയെ കുറിച്ചും അശ്വതി വിമർശനമൂർത്തിയിരുന്നു. ക്യാപ്റ്റൻ ആയ ദിവസം മുതൽ നിമിഷക്കും റിയാസിനും ഒഴിച്ച് വേറെ ആർക്കുവേണ്ടിയും സംസാരിക്കാനോ പ്രവർത്തിക്കാനോ ഞാൻ നോക്കിയിട്ട് ജാസ്മിനെ കൊണ്ട് സാധിച്ചിട്ടില്ല. കുട്ടി നീ തീയും കാറ്റും ഒക്കെ ആണ്, നിന്നെ ഇഷ്ടവുമാണ് പക്ഷെ ക്യാപ്റ്റൻസിയിൽ അമ്പേ പരാജയം.
അതുപോലെ നിമിഷ പറഞ്ഞത് ക്യാപ്റ്റൻസി ബാഡ്ജ് കിടക്കുന്നത്കൊണ്ടല്ലേ തെറി പറയാൻപറ്റാത്തത് ഇത് ഊരുന്ന സമയത്ത് പറയാല്ലോ എന്ന്.. ദെന്താത്??? അല്ലാ മനസിലാവാഞ്ഞിട്ടാ ദെന്താത്?? കോടതി ടാസ്ക് മൊത്തത്തിൽ പെർഫോമൻസ് റോൺസൺ, ലക്ഷ്മിയേച്ചി, ധന്യ, അഖിൽ, ബ്ലെസ്ലി എന്നിവർ പൊളിച്ചടുക്കി.
https://www.facebook.com/Malayalivartha