എന്റെ മകളെ തെമ്മാടിക്കുഴിയില്‍ അടക്കാന്‍ ഞാന്‍ സമ്മതിക്കില്ല..പിസി ജോര്‍ജ്ജിന്റെ വാ അടപ്പിച്ച ആ നിമിഷം! ആ നിര്‍ണായക തീരുമാനത്തിന് പിന്നിലെ താരണം തുറന്നുപറഞ്ഞ് പ്രമുഖ നടന്റെ മകന്‍

നടന്‍ ജഗതി ശ്രീകുമാറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി മലയാളികള്‍ എപ്പോഴും കാതോര്‍ത്തിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്‍ എത്രയും വേഗത്തില്‍ തിരിച്ചുവരട്ടെ എന്നാണ് കേരളക്കര പ്രാര്‍ത്ഥിക്കുന്നത്.
സിനിമയില്‍ ആളുകളെ കുടുകുടെ ചിരിപ്പിരക്കുന്ന ജഗതി ജീവിതത്തില്‍ ഒരല്‍പം കാര്‍ക്കശക്കാരനായിരുന്നു. മക്കളുടെ കാര്യത്തിലെല്ലാം തന്നെ ശക്തമായ നിലപാടുകളുള്ള വ്യക്തികൂടിയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹം തന്റെ മകള്‍ക്ക് ഒരിക്കല്‍ നല്‍കിയ ഒരു ഉപദേശത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ജഗതി ശ്രീകുമാറിന്റെ മകന്‍ രാജ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റഎ പിതാവിന്റെ നിലപാടുകളെ കുറിച്ച് പറഞ്ഞത്.
നമുക്കെല്ലാവര്‍ക്കും അറിയാം ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി വിവാഹം കഴിച്ചിരിക്കുന്നത് മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെയാണെന്ന്. എന്നാല്‍ ഈ വിവാഹ സമയത്ത് ജഗതി ശ്രീകുമാര്‍ എടുത്ത ഒരു നിലപാടിനെ കുറിച്ചാണ് രാജ് വാചാലനാകുന്നത്. രാജിന്റെ വാക്കുകള്‍ കേള്‍ക്കാം..
പാര്‍വതിയും ഷോണ്‍ ജോര്‍ജും പ്രണയത്തിലാണെന്ന് വീട്ടില്‍ അറിഞ്ഞപ്പോള്‍ പപ്പ ഒന്നേ പറഞ്ഞുള്ളു. 'മറ്റൊരു മതത്തിലേക്ക് വിവാഹം ചെയ്ത് പോയാല്‍ പിന്നീടുള്ള കാര്യങ്ങളൊക്കെ നിന്റെ ഉത്തരവാദിത്തമാണ്. പാര്‍വതി മതം മാറണം. അത് നിര്‍ബന്ധമായി ചെയ്യണം. പിസി ജോര്‍ജ് സാറിനെ പപ്പയാണ് ഇക്കാര്യം വിളിച്ച് പറഞ്ഞത്. 'എന്റെ മകളെ തെമ്മാടിക്കുഴിയില്‍ അടക്കാന്‍ ഞാന്‍ സമ്മതിക്കില്ലെന്നായിരുന്നു'.. പപ്പയുടെ നിലപാട്. ഇങ്ങനെയായിരുന്നു രാജ് പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.
അതേസമയം പാര്‍വ്വതി ഷോണ്‍ വിവാഹം നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇവരുടെ വിവാഹത്തെ ലൗ ജിഹാദുമായി ചേര്‍ത്ത് ചില അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മാത്രമല്ല 'ലൗ ജിഹാദിന് എതിരെ ഇത്രയും സംസാരിക്കുന്ന പി.സി ജോര്‍ജിന്റെ വീട്ടിലും ഒരു ലൗ ജിഹാദ് ഇല്ലേ' എന്ന് ഒരു പരപാടിക്കിടെ മേജര്‍ രവി ചോദിച്ചിരുന്നു. ഇതിന് പിസി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. അതായത്, തന്റെ മകന്റെയും ജഗതിയുടെ മകളുടെയും വിവാഹം ഒരിക്കലും ഒരു ലൗ ജിഹാദ് അല്ല.
പാര്‍വതിയെ മതം മാറ്റിയതിനു പിന്നില്‍ അവളുടെ അച്ഛന്‍ ജഗതിശ്രീകുമാര്‍ തന്നെയാണ് എന്നായിരുന്നു. മകളെ മാമോദീസ മുക്കാന്‍ മുന്നിട്ടിറങ്ങിയത് അമ്പിളിച്ചേട്ടന്‍ തന്നെയാണ് എന്നായിരുന്നു പിസി നല്‍കിയ മറുപടി.
ഒരു ദിവസം ജഗതി എന്നെ കാണാന്‍ വന്നു. മകളെ മാമോദീസ മുക്കണം എന്നായിരുന്നു അദ്ദേഹം അന്ന് ആവശ്യപ്പെട്ടത്. കല്യാണം കഴിഞ്ഞ് ഇരുവരും താമസിക്കുന്നത് ഈരാറ്റുപേട്ടയില്‍ ആണെങ്കില്‍ അവളെ മതം മാറ്റിക്കണം. തിരുവനന്തപുരത്തായിരുന്നുവെങ്കില്‍ മാറേണ്ട ആവശ്യം ഇല്ല. നിങ്ങളെ മകനെയും അവരുടെ മക്കളെയും നിങ്ങള്‍ പള്ളിസ്ഥലത്ത് അടക്കും, എന്റെ മകള്‍ ഹിന്ദു ആയതുകൊണ്ട് നിങ്ങള്‍ തെമ്മാടിക്കുഴിയിലെ അടക്കുകയുള്ളു. അത് വേണ്ട എന്നായിരുന്നു അന്ന് ജഗതി പറഞ്ഞത്. ആരെയും അറിയിക്കാതെ ജഗതി തന്നെയാണ് മകളെ മാമോദീസ മുക്കിയത് എന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല ഒരു മതത്തില്‍ മാത്രം വിശ്വസിക്കാതെ എല്ലാ ദൈവങ്ങളെയും ഒരുപോലെ വിശ്വാസുക്കുന്ന വ്യക്തിയായിരുന്നു പപ്പ എന്നും രാജ് പ്രമുഖ മാധ്യമത്തോട് പറയുന്നുണ്ട്. അതുപൊലെ തന്നെ ജാതകത്തിലും വലിയ വിശ്വാസമായിരുന്നു പപ്പക്ക് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അമ്മ അങ്ങനെ ആയിരുന്നില്ല ആദ്യം കാലങ്ങളില്‍ അത്ര വിശ്വാസം ഇല്ലായിരുന്നെങ്കിലും പിന്നീട് പപ്പക്ക് അപകടം സംഭവിച്ചപ്പോഴാണ് അമ്മക്ക് ജാതകത്തില്‍ വലിയ വിശ്വാസം ഉണ്ടായത്. കാരണം പപ്പയ്ക്ക് വലിയൊരു അപകടം പറ്റുമെന്ന് ജാതകത്തില്‍ എഴുതിയിട്ടുണ്ടായിരുന്നും രാജ് പറയുന്നുണ്ട്.
ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനിടെ വര്‍ഷങ്ങളായി വീല്‍ച്ചെയറിനെ ആശ്രയിച്ചിരിക്കുന്ന അദ്ദേഹം സിനിമയിലേക്ക് വരുന്നു എന്നുള്ള അഭ്യൂഹങ്ങളും വന്നിരുന്നു. അന്നൊന്നും നമുക്ക് അദ്ദേഹത്തെ സിനിമയില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒടുവില്‍ സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തില്‍ ജഗതിയെ തിരിച്ചെത്തിച്ചപ്പോള്‍ മലയാള സിനിമാപ്രേമികള്‍ക്ക് അതൊരു ഇരട്ടി മധുരമായിരുന്നു. വീണ്ടും തിയറ്ററുകളില്‍ ജഗതിയുടെ മുഖം തെളിഞ്ഞപ്പോള്‍ പലരും ആനന്ദകണ്ണീര്‍ പൊഴിച്ചാണ് ആ വരവിനെ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha