Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

വൈദ്യന്റെ കൊലപാതകത്തിന് സമാനമായ മറ്റൊരു കൊലപാതകം... പണം കടംവാങ്ങി തുടങ്ങിയ സൗഹൃദം പ്രണയമായി.... ഡിഎംകെ പ്രാദേശിക നേതാവിനെ കാമുകിയും ഭര്‍തൃസഹോദരനും ചേര്‍ന്ന് വെട്ടിനുറുക്കി തല പുഴയിലെറിഞ്ഞു, നേതാവ് കൊല്ലപ്പെട്ടത് അതിക്രൂരമായി, സംഭവമിങ്ങനെ....

15 MAY 2022 09:34 AM IST
മലയാളി വാര്‍ത്ത

വൈദ്യന്റെ കൊലപാതകത്തിന് സമാനമായ മറ്റൊരു കൊലപാതകം... ഡിഎംകെ പ്രാദേശിക നേതാവിനെ കാമുകിയും ഭര്‍തൃസഹോദരനും ചേര്‍ന്ന് വെട്ടിനുറുക്കി തല പുഴയിലെറിഞ്ഞു, നേതാവ് കൊല്ലപ്പെട്ടത് അതി ക്രൂരമായി, സംഭവമിങ്ങനെ....

ചെന്നൈ മണലിയിലെ ഡിഎംകെ വാര്‍ഡ് സെക്രട്ടറി എസ്.ചക്രപാണി (65) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. നാലുദിവസത്തിന് മുമ്പ് കാണാതായ ചക്രപാണിയെ കാമുകിയുടെ റോയപുരത്തെ വീടിന്റെ ശുചിമുറില്‍ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് കണ്ടെത്തിയത്.

 


സംഭവത്തില്‍ കാമുകി തമീമ ബാനു (40) പിടിയിലായി. തമീമയുടെ ഭര്‍തൃസഹോദരന്‍ വസീം ബാഷ (35), ഇയാളുടെ സുഹൃത്ത് ദില്ലി ബാബു (29) എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ്.


ഈ മാസം 10 മുതലാണ് ചക്രപാണിയെ കാണാതാകുന്നത്. സ്‌കൂട്ടറില്‍ പുറത്തുപോയ ചക്രപാണി തിരികെ വന്നില്ലെന്ന് കുടുംബം പരാതി കൊടുത്തിരുന്നു. റോഡുകളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന പൊലീസ്, റോയപുരത്തെ ഗ്രേസ് ഗാര്‍ഡനില്‍ നിന്നു സ്‌കൂട്ടര്‍ കണ്ടെത്തി. ചക്രപാണിയുടെ മൊബൈല്‍ ഫോണ്‍ സ്‌കൂട്ടറിനു സമീപമുണ്ടെന്നു സൈബര്‍സെല്‍ പരിശോധനയില്‍ വ്യക്തമാകുകയം ചെയ്തു.

 



ഇതിനിടെ, രണ്ടാം തെരുവിലെ വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ പൊലീസിനെ അറിയിക്കുകയുണ്ടായി. അതേ തുടര്‍ന്ന് വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് ശുചിമുറിയില്‍ വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

വീട്ടുടമ തമീമ ബാനുവും കുടുംബവും നേരത്തേ വാടയ്ക്കു താമസിച്ചിരുന്നത് ചക്രപാണിയുടെ കെട്ടിടത്തിലായിരുന്നു. പണം കടംവാങ്ങി തുടങ്ങിയ സൗഹൃദം പിന്നീട് ചക്രപാണിയും തമീമയും തമ്മിലുള്ള പ്രണയമായി വളര്‍ന്നു. വീടുമാറിയെങ്കിലും ഇരുവരും ബന്ധം വിട്ടില്ല.


കഴിഞ്ഞ ദിവസം ചക്രപാണി തമീമയെ കാണാനെത്തി. ഇതു മനസ്സിലാക്കിയ തമീമയുടെ ഭര്‍തൃസഹോദരന്‍ വസീം ബാഷ ഇവരുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും വീട്ടിലിരുന്ന കത്തിയെടുത്തു ചക്രപാണിയെ വസീം ആക്രമിച്ചു. വെട്ടേറ്റുവീണ ചക്രപാണി മരിച്ചെന്നുറപ്പായതോടെ വെട്ടിനുറുക്കി ഉപേക്ഷിക്കാന്‍ തമീമയും വസീമും തീരുമാനിച്ചു. ഇതിനായി സുഹൃത്തായ ഓട്ടോഡ്രൈവര്‍ ദില്ലി ബാബുവിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. പത്തു കഷ്ണങ്ങളായി വെട്ടിനുറുക്കിയ മൃതദേഹം പിന്നീട് ചെറിയ പ്ലാസ്റ്റിക് ബാഗുകളിലേക്കു മാറ്റി.

തലയുടെ ഭാഗം അന്നുതന്നെ ദില്ലിബാബു അഡയാര്‍ പാലത്തില്‍ നിന്നു പുഴയിലേക്കെറിഞ്ഞു. ബാക്കിഭാഗങ്ങള്‍ സുരക്ഷിതമായി ഉപേക്ഷിക്കുന്നതിനായി ശുചിമുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.



കൊലപാതകത്തിനുശേഷം വസീം ബാഷയും ദില്ലി ബാബുവും ഒളിവില്‍ പോയി. ചക്രപാണിയുടെ തലയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒളിവില്‍ പോയ ഇരുവര്‍ക്കുമായി അന്വേഷണം തുടരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (2 minutes ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (3 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (3 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (4 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (4 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (4 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (5 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (5 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (6 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (6 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (6 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (6 hours ago)

Malayali Vartha Recommends