പിണറായിക്കിട്ട് ഒരു തട്ട്; എന്താണ് ഭരണം എന്നറിയണോ അങ്ങ് ഡല്‍ഹിലേക്ക് നോക്കൂ.. ജനങ്ങള്‍ക്കുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കെജ്രിവാളിന്റെ തീപ്പൊരി പ്രസംഗം; ആപ്പിനും ട്വന്റി 20ക്കും കൈയ്യടിച്ചും ആശിര്‍വദിച്ചും ജനസാഗരം

പിണറായി വിജയനെ വെല്ലുവിളിച്ചാണ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ 'ജനക്ഷേമ സഖ്യം' എന്ന പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്. നിരവധി പ്രഖ്യാപനങ്ങളാണ് കെജ്രിവാള്‍ നടത്തയിരിക്കുന്നത്.. അദ്യം തന്നെ പറഞ്ഞിരിക്കുന്നത് കേരളത്തിലും സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന തന്നെയാണ്. 2026ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പാണ് കെജ്രിവാളിന്റെ ലക്ഷ്യം.
ഡല്‍ഹിയും പഞ്ചാബും പുഷ്പം പോലെ കൈപിടിയിലാക്കിയ കെജ്രിവാളിന് കേരളം സ്വന്തമാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല എന്നാണ് പറയപ്പെടുന്നത്. അതിനായി അവര്‍ ചില കാര്യങഅങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് പിണറായി സര്‍ക്കാരിനെ തകര്‍ത്തുകൊണ്ട് മുന്നേറുക എന്നുള്ളത്. ഇന്നത്തെ സഖ്യ പ്രഖ്യാപനത്തിനിടയിലും അദ്ദേഹം ചില സൂചനകള്‍ നല്‍കുകയുണ്ടായി.
കേരളത്തിലും അഴിമതി ഇല്ലാത്താക്കണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്. അതായത് കേരളം ഇപ്പോള്‍ അഴിമതികളില്‍ മുങ്ങി നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിമാരുമാണ് ഇതിന് കാരണം എന്നുമാണ് അദ്ദേഹം പരോകഷമായി പറഞ്ഞിരിക്കുന്നത്.
ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നപ്പോള്‍ താന്‍ ആദ്യം ഇല്ലാതാക്കിയത് അവിടെുള്ള അഴിമതിയാണെന്നും അത് കേരളത്തില്‍ നടപ്പിലാക്കുമെന്നുമാണ് കെജ്രിവാള്‍ പറഞ്ഞിരിക്കുന്നത്. എന്നുവെച്ചാല്‍ കേരളവും ആംആദ്മി സര്‍ക്കാരിന്റെ കൈപിടിയിലാക്കും. ഡല്‍ഹിയില്‍ എന്തു കാര്യം നേടിയെടുക്കാനും കൈക്കൂലി നല്‍കണമായിരുന്നു. എന്നാല്‍ എഎപി അധികാരത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ കൈക്കൂലി ഇല്ലാതാക്കിയെന്നും കേജ്രിവാള്‍ പറഞ്ഞു.
കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ കീഴില്‍ വരുന്ന എല്ലാ വകുപ്പുകളും കൈക്കൂലിയുടെ പേരില്‍ ജനങ്ങളുടെ അപ്രീതി സമ്പാദിച്ചവരാണ്. പ്രത്യേകിച്ച് പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിന് കീഴിലുള്ള കേരളാ പോലീസ്.
മാത്രമല്ല കെജ്രിവാളിന്റെ ഭരണം വന്നതോടെ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, സര്‍ക്കാര്‍ സ്‌കൂള്‍ മികവുറ്റതാക്കി. ഇതെല്ലാം വിരലിലെണ്ണാവുന്ന മാത്രമാണ്. ഇത്തരത്തിലുള്ളഎത്രയെത്രയോ നേട്ടങ്ങാളാണ് കെജ്രിവാള്‍ ഡല്‍ഹിക്കാര്‍ക്ക് സമ്മിനിച്ചിട്ടുള്ളത്.
ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് താന്‍ എങ്ങനെയാണോ അത് തന്നെയായിരിക്കും കേരളത്തിലെ ജനങ്ങള്‍ക്കും എന്നാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും കെജ്രിവാളിന്റെ ഡല്‍ഹി ഭരണം കണ്ട് കണ്ണുത്തള്ളിയ കേരളത്തിലെ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നാലാം മുന്നണിക്ക് പച്ചക്കൊടി വീശിയാലും അതിശയിക്കാനില്ല. സിപിഎം നേതാക്കളഅ# പല പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നല്‍കി ജനങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ സമയങ്ങലില്‍ അല്ലാതെ ഇക്കൂട്ടരെ ഷിയിട്ട് നോക്കിയാല്‍ പോലും കാണാറില്ല. ഇത് കേരളത്തിലെ ജനങ്ങള്‍ തന്നെ തുറന്നുപറയുന്ന കാര്യമ കൂടിയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഭക്ഷ്യകിറ്റ്.
കെജ്രിവാളിനെ സംബന്ധിച്ചിടത്തോളം ക1വിഡ് പിടിമുറുക്കിയപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ചില മുറുമുറുപ്പുകള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ ഡല്‍ഹി ജനത അദ്ദേഹത്തിന്റെ ഭരണത്തില്‍ സംതൃപ്തരാണ്..
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. എഎപിയും ട്വന്റി 20യും തമ്മിലുള്ള ചില സമാനതകള്‍. ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ ആപ്പിനെ പോലെ ട്വന്റി ട്വന്റിയും മുന്നില്‍ തന്നെയുണ്ട്. അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അരവിന്ദ് കെജ്രിവാള്‍ സംപ്രീതനുമാണ്. ഇതെല്ലാം അറിയാവുന്ന കേരളത്തിലെ ആളുകള്‍ 2026ല്‍ തങ്ങളുടെ ഭാവി കെജ്രിവാളിനൊപ്പം എന്ന് മാറ്റിചിന്തിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഈ ഭയം പിണറായി വിജയനും ഇല്ലാതില്ല. ആപ്പും ട്വന്റി 20യും ചേര്‍ന്നുള്ള പുതിയ സഖ്യത്തിന് ഒരു ബദലായി മാറിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകും എന്നത് നിസ്സംശയം പറയാം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിന്നും ആപ്പും ട്വന്റി 20യും മാറി നിന്നത് തന്നെ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പദ്ധതികളുമായി മുന്നോട്ട് കുതിക്കാനാണ്.
https://www.facebook.com/Malayalivartha