Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ഹിന്ദുക്കളെ വളഞ്ഞ് തീവ്രവാദ ശക്തികള്‍, പാലക്കാട് ബിജെപിക്കാര്‍ക്ക് ഭീഷണികത്ത്! ഇസ്ാംമതത്തില്‍ ചേരണമെന്ന് അന്ത്യശാസനം, കേരളത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ..

15 MAY 2022 09:32 PM IST
മലയാളി വാര്‍ത്ത

വര്‍ഗീയതയും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് പ്രസംഗിച്ചത് സംസ്ഥാനത്ത ഏറെ വിവാദങ്ങള്‍ക്ക് വഴഇയൊരുക്കിയിരുന്നു. മതവിദ്വേഷ പ്രസംഗം നടത്തി ആളുകളെ തമ്മില്‍തല്ലിക്കാനും കേരളത്തിന്റെ സമാധാനം നഷ്ടപ്പെടുത്താനുമാണ് പിസി ശ്രമിച്ചത് എന്നടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ പാലക്കാട് ജില്ലയില്‍ നിന്ന് ഉയര്‍ന്നുവന്നിരിക്കുന്ന ഒരു വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് കേരളത്തിലെ ജനങ്ങള്‍. അതായത് പാലക്കാട് ജില്ലയിലെ ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഒരു ഭീഷണിക്കത്ത് കിട്ടിയിരിക്കുന്നു. ഇവരോട് ഹിന്ദുമതം വിട്ട് ഇസ്ലാം മതത്തിലേക്ക് മാറണമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്.

 

പാലക്കാട് ജില്ലയിലെ എലപ്പുള്ളി, മുണ്ടൂര്‍, നെന്മാറ, പറളി തുടങ്ങിയ പ്രദേശങ്ങളിലെ ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ക്കാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഊമകത്തുകള്‍ ലഭിച്ചത്. കത്ത് ലഭിച്ചതിന് പിന്നാലെ പഞ്ചായത്ത് അംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി എന്നാണ് ലഭിക്കുന്ന വിവരം.

എല്ലാവരും അള്ളാഹുവിന് വഴിപ്പെടണം എന്ന് കത്തിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. ഭൂമി സൃഷ്ടിച്ചത് അള്ളാഹുവാണ്. അവനാണ് ഏക ദൈവം. അവനല്ലാതെ മറ്റൊരു ദൈവമില്ല. ഖുര്‍ ആന്‍ ഏറ്റവും ശരിയായ മാര്‍ഗ്ഗം കാണിച്ചുതരുന്നു. ബഹുദൈവ വിശ്വാസികള്‍ക്ക് മഹാനാശം സംഭവിക്കും. വരണ്ട കളിമണ്ണ് കൊണ്ടാണ് മനുഷ്യനെ നിര്‍മ്മിച്ചിരിക്കുന്നത്. ഖുര്‍ആന്‍ പഠിക്കണം ഇങ്ങനെയാണ് കത്തില്‍ പറയുന്നത്.

എന്നാല്‍ ആരാണ് ഈ ഊമകത്ത് അയച്ചത് എന്ന് അറിയില്ല. ഇസ്ലാമിക തീവ്രവാദ ശക്തികളാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പഞ്ചായത്തംഗങ്ങള്‍ ആരോപിക്കുന്നത്. അതേസമയം കത്ത് ബിജെപി അംഗങ്ങള്‍ക്ക് മാത്രം നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ് കത്തിന് പിന്നിലെ ഉദ്ദേശ്യം എന്നും സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും പഞ്ചായത്ത് അംഗങ്ങള്‍ പോലീസിന് നല്‍കിയ പാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

മതങ്ങള്‍ക്കിടയില്‍ സ്‌നേഹവും സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങളും പ്രസംഗങ്ങലും കത്തുകളും കേരളത്തിലെ ജനങ്ങള്‍ക്കിടില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്. കൂടാതെ തീവ്രവാദ സംഘടനകളിലും മറ്റും ചെന്ന് പെട്ട് നാടിനെ നശിപ്പിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരുപാട് മലയാളികളുണ്ട്. ഇത്തരത്തില്‍ കത്തുകള്‍ അയക്കുന്നവരുടെ ലക്ഷ്യവും അത് തന്നെയാകാമെന്ന ഭയം പലരിലും ഉണ്ട്.

 

പിസി ജോര്‍ജ്ജ് നടത്തിയ പ്രസ്താവന മുസ്ലീം വിഭാഗത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. ഇതിന്റെ പേരില്‍ നേരത്തെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ എസ് പിയുടെ നേത്വത്തില്‍ പിസിയെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വെണ്ണല ശ്രീ മഹാദേവ ക്ഷേത്രത്തിലും പിസി വമതവിദ്വേഷ പ്രസംഗം നടത്തിയിരുന്നു.

ഇപ്പോള്‍ പാലക്കാട് ബിജെപി പ്രവര്‍ത്തകരെ തേടിപ്പിടിച്ച് ഇത്തരമൊരു ഭീഷണിക്കത്ത് അയച്ചിട്ടുണ്ടെങ്കില്‍ അത് പിസിക്കുള്ള ഒരു തട്ടുകൂടിയായി കരുതേണ്ടിയിരിക്കുന്നു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (2 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (2 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (2 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (3 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (3 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (4 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (4 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (5 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (5 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (5 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (5 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (5 hours ago)

Malayali Vartha Recommends