Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

വെള്ളം വറ്റിക്കാതെ വോട്ട് ചോദിച്ച് വരേണ്ട! വെള്ളക്കെട്ടില്‍ ദുരിതത്തിലായ കൊച്ചിക്കാര്‍ ഇളകി.. പാര്‍ട്ടിക്കാര്‍ പ്രതിസന്ധിയില്‍, വീട്ടമ്മമാര്‍ കട്ടക്കലിപ്പില്‍..

15 MAY 2022 09:39 PM IST
മലയാളി വാര്‍ത്ത
ഒരു ചെറിയ മഴപെയ്താല്‍ പോലും എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പനമ്പിള്ളി നഗര്‍, എറണാകുളം സൗത്ത് എന്നീ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. മാത്രമല്ല  എറണാകുളം വൈപ്പിന്‍ കുഴിപ്പിള്ളിയില്‍ റോഡിനുകുറുകേ കൂറ്റന്‍ ആല്‍മരം വീണതും ഗതാഗഗതത്തിനും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി.

അതേസമയം ഒരു മഴ പെയ്താല്‍ നഗരം വെള്ളത്തിലാകുന്ന ദയനീയമായവസ്ഥ അധികൃതര്‍ കണ്ടിട്ടും കണ്ടില്ലെന്ന ഭാവം നടിക്കുകയാണെന്ന ആക്ഷേപം ജനങ്ങള്‍ക്കിടയിലുണ്ട്. അധികൃതര്‍ കണ്ടില്ലെന്ന് കരുതി അവരെ നേരില്‍കണ്ട് അറിയിച്ചിട്ടും യാതൊരു പ്രയോചനവും ഉണ്ടായിച്ചില്ല എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.   തങ്ങള്‍ അനുഭവിക്കുന്ന ദുരിതം എന്താണെന്ന് കൊച്ചിയിലെ ഒരു വീട്ടമ്മ പ്രമുഖ മാധ്യമത്തോട് പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പ്രദേശത്ത് ഒരു മഴ പെയ്യുമ്പോള്‍ വെള്ളം കയറുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം നിരന്തരം അധികൃതരെ അറിയിച്ചതാണ് എന്നാല്‍ ഒരു കാര്യവും ഉണ്ടായിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.

'രാവിലെ ഉണര്‍ന്നാല്‍ കാല് കുത്തേണ്ടിവരുന്നത് വെള്ളക്കെട്ടിലാണ്. പലതവണ മുന്‍സിപ്പാലിറ്റിയില്‍ പരാതി നല്‍കിയിട്ടും ഒരു കാര്യവും ഉണ്ടായിട്ടില്ല. ജനപ്രതിനിധികളില്‍ ആരെക്കൊണ്ടും ഒരു ഉപകാരവും ഉണ്ടായിട്ടില്ല. ഇനി വോട്ട് ചോദിച്ച് ആരും ഇങ്ങോട്ട് വരണ്ട, ഒരു പാര്‍ട്ടിക്കാരും വരണ്ട'  വീട്ടമ്മ പറഞ്ഞത് ഇങ്ങനെയാണ്.

തൃക്കാരക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികള്‍ വീടുവീടാന്തരം കയറി വോട്ട് തേടുന്നതിനിടയിലാണ് ജനങ്ങള്‍ ഇങ്ങനെ പ്രതികരക്കുന്നത് പാര്‍ട്ടികളെ ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നോക്കിക്കഴിഞ്ഞല്‍ അറിയാം. മഴപെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടാകുന്നത് എറണാകുളം ജില്ലയിലാണ്. 2018ലെ പ്രളയത്തിന്റെ സമയത്തും മറ്റ് ജില്ലകളേക്കാള്‍ കൂടുതല്‍ വെള്ളക്കെട്ട് അനുഭവിച്ചത് എറണാകുളത്തുള്ള ജനങ്ങളാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ജനങ്ങളേയും പ്രകോപനത്തിലാക്കിയിരിക്കുന്നത്.

അതേസമയം മഴമേഘങ്ങളില്‍  വലിയ രീതിയിലുള്ള ഘടനാ മാറ്റം വന്നിട്ടുണ്ടെന്നും പടിഞ്ഞാറന്‍ തീരത്തുണ്ടായ ഈ പ്രതിഭാസം കേരളതീരത്ത് ലഭിക്കുന്ന മഴപെയ്ത്തിന്റെ സ്വഭാവത്തിലും മാറ്റം വരുത്തിയിട്ടുണ്ട് എന്നും കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. ഇതുതന്നെയാണ് കൊച്ചിയിലുള്‍പ്പെടെ കാലം തെറ്റി മഴ പെയാന്‍ കാരണമാവുന്നത്. കൂമ്പാരമേഘങ്ങള്‍ എന്നാണ് ഈ പ്രതിഭആസം അറിയപ്പെടുന്നത്. കുസാറ്റിലെ ഗവേഷക വിദ്യാര്‍ത്ഥിയുടെ ഗവേഷണ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 1980 99, 2000 19 കാലഘട്ടത്തിലെ മണ്‍സൂണ്‍ സീസണാണ് പഠനത്തിന് വിധേയമാക്കിയത്.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (2 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (2 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (3 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (3 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (3 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (4 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (4 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (5 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (5 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (5 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (5 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (5 hours ago)

Malayali Vartha Recommends