Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

എന്തൊരു പുക്കാര്‍... സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് എങ്ങുമെങ്ങുമെത്താതെ അന്തിമ ഘട്ടത്തിലേക്ക്; അറ്റാഷെയെ തൊടാനാകാതെ അന്വേഷണം വഴിമുട്ടി; വിചാരണയില്‍ തിരിച്ചടിയാകുമെന്ന് ആശങ്ക

16 MAY 2022 09:21 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ചതാണ് തിരുവനന്തപുരത്തെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്. ഈ കേസിനനുബന്ധമായാണ് സ്വപ്ന സുരേഷും എം ശിവശങ്കറും ജയിലില്‍ കിടന്നത്. എന്നാല്‍ കേസ് രണ്ട് വര്‍ഷം കഴിയുമ്പോള്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍, മുന്‍ അഡ്മിന്‍ അറ്റാഷെ എന്നിവരെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘങ്ങള്‍ക്ക് രണ്ടുവര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ല. ഇരുവരുടെയും മൊഴിയെങ്കിലും ശേഖരിക്കാന്‍ അവസരമൊരുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണസംഘങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

സ്വപ്നയും ശിവശങ്കറും ജാമ്യം നേടി പുറത്തെത്തി അവരവരുടെ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വിവാദങ്ങല്‍ക്കിടെ സ്വപ്നയെ സ്‌പേസ് പാര്‍ക്കിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. പുതിയ ജോലിയില്‍ സ്വപ്ന കയറിയപ്പോഴും വിവാദമായി. അതേസമയം സ്വര്‍ണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌പേസ് പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന സമയത്ത് സ്വപ്ന സുരേഷിനു നല്‍കിയ ശമ്പളം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ സ്വപ്ന സുരേഷിന്റെ ശമ്പളം തിരിച്ച് നല്‍കാനാവില്ലെന്ന് പിഡബ്ല്യുസി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി കെഎസ്‌ഐടിഐഎല്ലിനു മറുപടി നല്‍കി. 19 ലക്ഷം രൂപയാണ് സ്വപ്നയുടെ ശമ്പള ഇനത്തില്‍ പിഡബ്ല്യുസിക്ക് നല്‍കിയത്.



സ്വപ്നയ്ക്ക് ശമ്പളം നല്‍കാന്‍ ചെലവായ പണം നല്‍കണമെന്നാവശ്യപ്പെട്ട് കണ്‍സല്‍റ്റന്റായ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കത്തയച്ചിരുന്നു. സ്‌പേസ് പാര്‍ക്കില്‍ ജോലി ചെയ്തതിനു സ്വപ്നയ്ക്ക് ശമ്പളമായി 19,06,730 രൂപയാണ് പിഡബ്ലുസിക്ക് അനുവദിച്ചത്. ഇതിനാണ് കമ്പനി തടയിട്ടത്.

അതിനിടെയാണ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസും അവസാനിക്കുന്നതായ ധ്വനി വരുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന് ആധാരമായ 30 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ ദുബായില്‍നിന്ന് എയര്‍ കാര്‍ഗോയായി എത്തിയത് അന്നത്തെ അഡ്മിന്‍ അറ്റാഷെയായിരുന്ന റാഷിദ് ഖാമിസ് അലിയുടെ പേരിലായിരുന്നു.

 



ഈ വ്യക്തിയുടെ മൊഴിയില്ലാതെ കേസിനുതന്നെ നിലനില്‍പ്പില്ലാത്ത സ്ഥിതി വിചാരണവേളയില്‍ വരും.ദുബായില്‍നിന്ന് മലയാളിയായ ഫൈസല്‍ ഫരീദാണ് തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ അഡ്മിന്‍ അറ്റാഷെയുടെ പേരില്‍ 30 കിലോ സ്വര്‍ണം ഗൃഹോപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് അയച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ രണ്ടുപേരെയും ചോദ്യംചെയ്യാന്‍ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണസംഘങ്ങള്‍ക്കു സാധിച്ചിട്ടില്ല.

കോണ്‍സുലേറ്റിലെ ചാര്‍ജ് 'ഡി' അഫയേഴ്‌സ് ചുമതലയുള്ള നയതന്ത്രപ്രതിനിധികൂടിയായിരുന്നു റാഷിദ്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് സംഘം ജമാല്‍ ഹുസൈന്‍ അല്‍ സാബിയെയും അന്നത്തെ കോണ്‍സുല്‍ ജനറല്‍ ജമാല്‍ഹുസൈന്‍ അല്‍സാബിയെയും കുറ്റാരോപിതരുടെ പട്ടികയില്‍ ചേര്‍ത്തിരുന്നു.

 



ഇരുവര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുഖാന്തരം അയച്ചിരുന്നു. പക്ഷേ, ഇതിന് മറുപടി ലഭിച്ചിച്ചില്ല. കേസ് അന്വേഷിച്ച മറ്റൊരു കേന്ദ്രാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുന്‍ അറ്റാഷെ റാഷിദ് ഖാമിസ് അലിയെ എതിര്‍കക്ഷിയാക്കി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ അയച്ച നോട്ടീസ് റാഷിദ് വിദേശത്താണെന്ന കാരണത്താല്‍ മടക്കി. ഇതേത്തുടര്‍ന്ന് ഇ.ഡി. നോട്ടീസ് പരസ്യമായാണ് പ്രസിദ്ധീകരിച്ചത്. സ്വര്‍ണവുമായി വന്ന കാര്‍ഗോ തുറക്കാന്‍ അഡ്മിന്‍ അറ്റാഷെയുടെ സമ്മതം കസ്റ്റംസ് തേടിയിരുന്നു. അപ്പോള്‍ മാത്രമാണ് റാഷിദിന്റെ മൊഴിയെടുത്തത്. എന്നാല്‍, സ്വര്‍ണം കണ്ടെത്തി കേസെടുത്തശേഷം മൊഴിയെടുത്തിട്ടില്ല. ഇതാണ് കേസിനെ വഴിമുട്ടിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends