Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കനത്തമഴയില്‍ വന്‍ നാശനഷ്ടങ്ങള്‍... വര്‍ക്കലയില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു.... 100 അടി താഴ്ചയുള്ള കിണര്‍ പൂര്‍ണമായും തകര്‍ന്നനിലയില്‍.... കൊല്ലം ജില്ലയില്‍ കഴിഞ്ഞ 24മണിക്കൂറിനിടെ 13ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്ന നിലയില്‍, മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്നു പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു, വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് ജില്ലാ ഭരണകൂടം

16 MAY 2022 12:11 PM IST
മലയാളി വാര്‍ത്ത

കനത്തമഴയില്‍ വര്‍ക്കലയില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു.... 100 അടി താഴ്ചയുള്ള കിണര്‍ പൂര്‍ണമായും തകര്‍ന്നനിലയില്‍.... കൊല്ലം ജില്ലയില്‍ വ്യാപക നാശനഷ്ടംകഴിഞ്ഞ 24മണിക്കൂറിനിടെ 13ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്ന നിലയില്‍, മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്നു പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു, വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് ജില്ലാ ഭരണകൂടം


കനത്ത മഴയില്‍ വര്‍ക്കലയില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇലകമണ്‍ ചാരുംകുഴി കുന്നുംപുറത്ത് വീട്ടില്‍ സുധീപ് കുമാര്‍, തേരിക്കല്‍കുന്ന് കോളനിയില്‍ സരസ്വതി എന്നിവരുടെ വീടുകളാണു തകര്‍ന്നത് . കണ്ണംബയില്‍ സുജിത് ഭവനില്‍ ചന്ദ്രികാദേവിയുടെ വീട്ടിലെ 100 അടി താഴ്ചയുള്ള കിണര്‍ പൂര്‍ണമായി തകര്‍ന്നനിലയില്‍. കിണര്‍ ഇടിഞ്ഞതു സമീപത്തെ വീടിനും ഭീഷണിയായി.



ഇലകമണ്‍ കളത്തറ വാര്‍ഡില്‍ അയിരൂര്‍ പുഷ്പാംഗദ നിവാസില്‍ പുഷ്പാംഗദന്റെ കിണറും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു. മരങ്ങള്‍ വീണ് വൈദ്യുതിബന്ധം താറുമാറിലായി. പ്ലാവഴികത്തും ഇടവയിലുമാണ് മരങ്ങള്‍ വീണത്. വള്ളക്കടവ് ഭാഗത്ത് കനാലിനോടു ചേര്‍ന്ന പരിസരത്ത് ജലനിരപ്പ് ഉയര്‍ന്നത് ഫയര്‍ഫോഴ്‌സ് ഒഴിവാക്കി.

അതേസമയം കനത്തമഴയില്‍ കൊല്ലം ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായി. പൊഴിക്കര, ചില്ലയ്ക്കല്‍, തോട്ടുകുഴി, പരക്കട, മുണ്ടയ്ക്കല്‍ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. വീടുകളും മതിലുകളും ഭാഗികമായി തകര്‍ന്നു. ജില്ലയിലാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 13 വീടുകളാണു ഭാഗികമായി തകര്‍ന്നത്. കടല്‍ക്ഷോഭം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ വലകളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ത്തുടങ്ങി. ശക്തമായ തിരമാലകളടിച്ചു തീരങ്ങളില്‍നിന്നു മണ്ണിടിഞ്ഞു തുടങ്ങി.



മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്നു പലയിടത്തും ഗതാഗത തടസ്സം നേരിട്ടു. രാത്രി വൈകിയും ഒടിഞ്ഞ മരച്ചില്ലകള്‍ മാറ്റാനുള്ള ശ്രമവും തുടര്‍ന്നു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ 150ഓളം ക്യാംപുകള്‍ തുറന്നു.

ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ വിനോദസഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. 17 വരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയേറെയാണ്. വരും ദിവസങ്ങളില്‍ വേലിയേറ്റത്തിന്റെ നിരക്ക് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെയും രാത്രി 10.30 മുതല്‍ അര്‍ധരാത്രി വരെയും സാധാരണയില്‍ കൂടുതലാകാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശങ്ങളില്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (36 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (53 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends