സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകില്ല.. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകില്ല.. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
. എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയില്‍ രാവിലെ 11ന് എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സഭയുടെയും സുപ്രധാന ചുതമല വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നുമാണ് ആവശ്യം.
എന്നാല്‍, കര്‍ദിനാളിന് ഇളവ് നല്‍കരുതെന്ന് പരാതിക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി. സഭാ ഭൂമി ഇടപാടില്‍ അഴിമതിയില്ലെന്ന് കെ സി ബിസി പറഞ്ഞു. ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കും. അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെസിബിസി പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ വിവാദം ചര്‍ച്ച ചെയ്തെന്ന് കെസിബിസി അറിയിച്ചു. ഇക്കാര്യത്തില്‍ സിനഡ് എടുത്ത തീരുമാനം ശരിയാണ്. നിലവിലെ പൊലീസ് അന്വേഷണം ബാഹ്യസമ്മര്‍ദമില്ലാതെ മുന്നോട്ടു പോകണമെന്നും ആവശ്യപ്പെട്ട് കെസിബിസി .
അതേസമയം പുറത്തു വന്നത് വ്യാജരേഖകള്‍ തന്നെയെന്ന നിലപാടിലാണ് കെസിബിസി. ഈ രേഖകളിലെ കാര്യങ്ങള്‍ വസ്തുതാപരമല്ല. യഥാര്‍ഥ പ്രതികളെ കണ്ടെത്തി മാത്യകാപരമായി ശിക്ഷിക്കണമെന്നും കെസിബിസി .
https://www.facebook.com/Malayalivartha