തൃക്കാക്കരയിൽ പ്രചരണത്തിന് എത്തിയ മന്ത്രിമാർ ജാതിയും മതവും നോക്കിയാണ് വോട്ട് പിടിക്കുന്നത്; അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകൾ കയറി ഇറങ്ങുകയാണ് മന്ത്രിമാർ; മതേതര കേരളത്തിന് അപമാനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തൃക്കാക്കരയിൽ പ്രചരണത്തിന് എത്തിയ മന്ത്രിമാർ ജാതിയും മതവും നോക്കിയാണ് വോട്ട് പിടിക്കുന്നത്. അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകൾ കയറി ഇറങ്ങുകയാണ് മന്ത്രിമാർ. മതേതര കേരളത്തിന് അപമാനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; തൃക്കാക്കരയിൽ പ്രചരണത്തിന് എത്തിയ മന്ത്രിമാർ ജാതിയും മതവും നോക്കിയാണ് വോട്ട് പിടിക്കുന്നത്. അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകൾ കയറി ഇറങ്ങുകയാണ് മന്ത്രിമാർ. മതേതര കേരളത്തിന് അപമാനമാണിത്.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം. സാമ്പത്തിക നിലയെ കുറിച്ചുള്ള സത്യാവസ്ഥ ജനങ്ങൾക്ക് ബോധ്യപ്പെടട്ടെ. കേരളത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ KSRTC യെ തകർത്ത് തരിപ്പണമാക്കി. തൃക്കാക്കര മണ്ഡലത്തിലെ KSRTC ജീവനക്കാരും യാത്രക്കാരും പെൻഷൻകാരും ഈ സർക്കാരിന് അനുകൂലമായി വോട്ടുചെയ്യുമോ?
https://www.facebook.com/Malayalivartha