Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

രോഗിയായ ഞാന്‍ അന്ന് മരിക്കുമെന്ന് അവര്‍ കരുതി, അങ്ങനെ പറഞ്ഞുപരത്തി! ഡല്‍ഹിയിലെ അഴിമതി ഇല്ലാതാക്കാന്‍ കെജ്രിവാള്‍ ചെയ്തത് ഇങ്ങനെ! അദ്ദേഹത്തിന്റെ ത്യാഗത്തില്‍ കണ്ണീരണിഞ്ഞ് കേരളത്തിലെ ജനസാഗരം..

16 MAY 2022 10:41 AM IST
മലയാളി വാര്‍ത്ത

ഇന്നലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ കേരളത്തിലെത്തി പുതിയ സഖ്യം പ്രഖ്യാപിച്ചത്. ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും ഒന്നിച്ച് ജനക്ഷേമ സഖ്യം എന്ന് നാലാം മുന്നണിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍ ജനസാഗരമാണ് അദ്ദേഹത്തെ വരവേറ്റത്. ട്വന്റി 20യുമായി ചേര്‍ന്ന് എഎപി സംഘടിപ്പിച്ച ജനസംഗമം ഉദ്ഘാടനം ചെയ്യുമ്പോള്‍ കെജ്രിവാള്‍ നടത്തിയ തീപ്പൊരി പ്രസംഗം ഏവരും ഏറ്റെടുത്തിരുന്നു.

 

ഡല്‍ഹിക്കും പഞ്ചാബിനും ശേഷം കേരളത്തിലും വേണമെങ്കില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എഎപിക്ക് കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡല്‍ഹിയില്‍ എഎപി വന്നതിന് ശേഷം ഉണ്ടായ മാറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്. കേരളത്തിലെ സര്‍ക്കാരിനെ പ്രത്യക്ഷമായി പരാമര്‍ശിച്ചില്ലെങ്കിലും പരോക്ഷമായി ചില തട്ടുകള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും കെജ്രിവാള്‍ നല്‍കിയിരുന്നു. അതായത് കേരളത്തിലെ അഴിമതി ഇല്ലാതാക്കേണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്.

മാത്രമല്ല ഡല്‍ഹിയിലെ അഴിമതി ഉന്മൂലനം ചെയ്യാന്‍ അദ്ദേഹം തന്റെ ജീവന്‍ പോലും പണയംവെച്ചിരുന്നു. ആ അനുഭവവും കെജ്രിവാള്‍ ഇന്നലെ കേരളത്തോട് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

 

ഒരിക്കല്‍ അണ്ണാഹസാരെയുടെ കൂടെ അഴിമതിക്കെതിരെയുള്ള സമരം ചെയ്യുകയായിരുന്നു. ആദ്യം അണ്ണാജി നിരാഹാര സത്യാഗ്രഹം ഇരുന്നു . പിന്നെ ഞാന്‍ 15 ദിവസത്തെ ഉപവാസമിരുന്നു.

ഞാനൊരു പ്രമേഹരോഗിയാണ്. പഞ്ചസാരയുടെ അസുഖം. ദിവസവും 50 യൂണിറ്റ് ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. പ്രമേഹം ഉള്ളയാള്‍ ഒരു മൂന്നുമണിക്കൂര്‍ അടുപ്പിച്ച് ഭക്ഷണം കഴിക്കാതിരിക്കുകയാണെങ്കില്‍ പഞ്ചസാരയുടെ അളവ് താഴ്ന്നു മരണംവരെയും സംഭവിക്കാം. അപ്പോള്‍ ഞാന്‍ 15 ദിവസം നിരാഹാരമിരുന്നപ്പോള്‍ എല്ലാ ഡോക്ടര്‍മാരും പറഞ്ഞു, ഇയാള്‍ ഇനി ജീവനോടെ ഇരിക്കുകയില്ല.ഒരു പ്രമേഹരോഗി ഇത്രയും നാള്‍ ഉപവാസം ഇരിക്കാന്‍ സാധിക്കില്ല.. അയാള്‍ താഴെവീഴും, മരിച്ചുപോകും.

പക്ഷേ ഞാന്‍ ഇതാ ഇന്നും നിങ്ങളുടെ മുമ്പില്‍ ജീവനോടെ നില്‍ക്കുന്നു. മുകളിലുള്ളയാളുടെ അനുഗ്രഹമാണ്. നിങ്ങളില്‍ എത്ര പേര്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ദയവായി വിശ്വസിക്കുന്നവര്‍ ഒന്നു കൈപൊക്കിയാലും? ആരൊക്കെ ദൈവത്തെ അംഗീകരിക്കുന്നു? ദൈവത്തിന്റെ അനുഗ്രഹമാണ് നമ്മളില്‍ ഉള്ളത്. ഇങ്ങനെയാണ് തന്റെ അനുഭവം അദ്ദേഹം പറഞ്ഞത്.

 

ഭാവിയില്‍ കേരളത്തിന്റെ ഭരണം ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ കെജ്രിവാള്‍ എന്ത് റിസ്‌ക് എടുത്തും കേരളത്തിലേയും അഴിമതി ഇല്ലാതാക്കും എന്നും വാക്ക് നല്‍കിയിട്ടുണ്ട്. ട്വന്റി 20യിലൂടെ അത് സാധിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് കെജ്രിവാള്‍.

അതേസമയം തങ്ങള്‍ കേരളത്തിലെ സാധാരണക്കാരെയാണ് സഹായിക്കന്‍ പോകുന്നതെന്നും അത്തരക്കാര്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.. അതിനായി അദ്ദേഹം പഞ്ചാബ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കുണ്ടായ വിജയം തന്നെയാണ് കേരളത്തിന് മുന്നിലേക്ക് നീട്ടിയത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്..

 

ആദ്യമായി ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ എഎപി ഒരു പുതിയ പാര്‍ട്ടി ആയിരുന്നു. കൈയില്‍ പൈസയില്ലായിരുന്നൂ. പാര്‍ട്ടിയിലെ എല്ലാവരും പാവപ്പെട്ടവരായിരുന്നൂ.. സ്ഥാനാര്‍ത്ഥികളും ഇല്ലായിരുന്നു. മറ്റു പാര്‍ട്ടികളില്‍ വലിയ വലിയ ആള്‍ക്കാരും നാലും അഞ്ചും പ്രാവശ്യം എംഎല്‍എ ആയ വലിയ പ്രമാണിമാരും ഉണ്ടായിരുന്നു. ഇപ്പോള്‍ പഞ്ചാബില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ചരണ്‍സിങ് ചന്നിയേ തോല്‍പ്പിച്ചത് ആരാണെന്നറിയാമോ .? ഒരു മൊബൈല്‍ ഷോപ്പില്‍ ജോലിചെയ്യുന്ന വെറും ഒരു ടെക്‌നീഷ്യന്‍... ഇത് മുകളിലിരിക്കുന്നയാളുടെ മായാജാലമാണ്. എന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്.

 

എന്തായാലും കേരളത്തിലെ ജനങ്ങള്‍ കെജ്രിവാളിന്റെ പ്രസംഗം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. 2026ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കരുക്കള്‍ നീക്കുകയാണ് പുതിയ സഖ്യം. ഡല്‍ഹി പഞ്ചാബ് മോഡലുകള്‍ കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളക്കര നാലാം മുന്നിക്ക് പിന്നാലെ പോകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

അതേസമയം എല്ലായിപ്പോഴും ദൈവത്തിന് നന്ദി പറയുന്ന അദ്ദേഹം ബിജെപിയുടെ മറ്റൊരു വേര്‍ഷനാണോ എന്ന് കൂടി ചിന്തിക്കുന്നവരുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (1 hour ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (2 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (2 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (2 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (2 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (4 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (4 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (5 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (5 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (5 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (5 hours ago)

Malayali Vartha Recommends