Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

അഞ്ച് സെന്റിലേറെ വിസ്തൃതിയില്‍ തണല്‍ നല്‍കിയിരുന്ന മരത്തില്‍ 7 സെന്റിമീറ്റര്‍ ആഴത്തിലുള്ള 23 ദ്വാരങ്ങളുണ്ടാക്കി ഇതിനുള്ളില്‍ ലോഹലായനി ഒഴിച്ച നിലയില്‍, മരം ഉണക്കിക്കളയാന്‍ ശ്രമിച്ചവര്‍ക്ക് മറുപടി നല്‍കി് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും.....

16 MAY 2022 11:36 AM IST
മലയാളി വാര്‍ത്ത

അഞ്ച് സെന്റിലേറെ വിസ്തൃതിയില്‍ തണല്‍ നല്‍കിയിരുന്ന മരത്തില്‍ 7 സെന്റിമീറ്റര്‍ ആഴത്തിലുള്ള 23 ദ്വാരങ്ങളുണ്ടാക്കി ഇതിനുള്ളില്‍ ലോഹലായനി ഒഴിച്ച നിലയില്‍, മരം ഉണക്കിക്കളയാന്‍ ശ്രമിച്ചവര്‍ക്ക് മറുപടി നല്‍കി പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും.....

കുന്നന്താനം പഞ്ചായത്തിലെ പാലയ്ക്കാത്തകിടി കവലയില്‍ ഒരു നൂറ്റാണ്ടിലേറെയായി തണല്‍വിരിച്ചു നിന്നിരുന്ന കരിംതകര ഇനത്തില്‍പ്പെട്ട വൃക്ഷത്തിനാണു പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആയുര്‍വേദ ചികിത്സ നടത്തിയത്. ഈ മാസം നാലിനാണു മരം നശിപ്പിക്കാനുള്ള ശ്രമം നാട്ടുകാര്‍ കണ്ടെത്തിയത്.



സാധാരണയില്‍ കവിഞ്ഞും മരത്തിലെ ഇലകള്‍ പൊഴിഞ്ഞതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ മരച്ചുവട്ടില്‍ രാസവസ്തു ഒഴിച്ച് ഉണക്കുന്നതിനുള്ള ശ്രമം കണ്ടെത്തുകയായിരുന്നു. 7 സെന്റിമീറ്റര്‍ ആഴത്തിലുള്ള 23 ദ്വാരങ്ങളുണ്ടാക്കി ഇതിനുള്ളില്‍ ലോഹലായനി ഒഴിച്ച നിലയിലായിരുന്നു. ജനകീയ കൂട്ടായ്മ രൂപീകരിച്ചാണ് വൃക്ഷത്തിന് ആയുര്‍വേദ ചികിത്സ ഒരുക്കിയത്.

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ 126 മരങ്ങള്‍ക്കു ചികിത്സ നല്‍കി നിലനിര്‍ത്തിയ വൃക്ഷവൈദ്യന്മാരും അധ്യാപകരുമായ കെ. ബിനു വാഴൂര്‍, ഗോപകുമാര്‍ കങ്ങഴ, നിധിന്‍ കൂരോപ്പട, വിജയകുമാര്‍ ഇത്തിത്താനം എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10ന് തുടങ്ങിയ ചികിത്സ 4 മണിക്കൂറിലധികം നീണ്ടു.

 

പാടത്തെ ചെളിമണ്ണ്, മരം നില്‍ക്കുന്ന സ്ഥലത്തെ മണ്ണ് അരിച്ചെടുത്തത്, ചിതല്‍പ്പുറ്റ് അരിച്ചെടുത്തത്, പശുവിന്റെ പച്ചച്ചാണകം, നാടന്‍ പശുവിന്‍ പാല്‍, അരിപ്പൊടി, നാടന്‍ പശുവിന്റെ നെയ്യ്, കറുത്ത എള്ള്, കദളിപ്പഴം, ചെറുതേന്‍, ചെറുപയര്‍ പൊടി (ഭസ്മം പോലെ പൊടിച്ചത്), ഉഴുന്ന് തൊണ്ടോടു കൂടിയുള്ള പൊടി (ഭസ്മം പോലെ പൊടിച്ചത്), മുത്തങ്ങ ഉണക്കി പൊടിച്ചത് (ഭസ്മം പോലെ പൊടിച്ചത്), ഇരട്ടിമധുരം പൊടിച്ചത്, രാമച്ചം (ഭസ്മം പോലെ പൊടിച്ചത്) എന്നിവ ചേര്‍ത്താണ് ഔഷധക്കൂട്ട് ഉണ്ടാക്കിയത്.. ഇത് കരിംതകരയില്‍ ഒരാള്‍ പൊക്കത്തില്‍ തേച്ച് പിടിപ്പിച്ച് കോട്ടണ്‍ തുണി ഉപയോഗിച്ചു കെട്ടിപ്പൊതിഞ്ഞു. 6 മാസത്തോളം ഇതു മരത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ഒരു കിലോ ചണനൂല്‍ ഉപയോഗിച്ച് മരത്തടിയില്‍ കെട്ടിവച്ചു.

ആയുര്‍വേദ ഔഷധങ്ങളും കൂട്ടുകളുമെല്ലാം നാട്ടുകാരുടെ സഹകരണത്തിലാണ് ലഭ്യമായത്. വൃക്ഷചികിത്സകരും സൗജന്യമായാണു സേവനം ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (3 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (3 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (3 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (3 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (4 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (5 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (6 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (6 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (6 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (7 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (7 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (7 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (7 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (7 hours ago)

Malayali Vartha Recommends