ബസിടിച്ച് വീണ ബൈക്ക് യാത്രക്കാരന്റെ തലയിൽ ബസ് കയറിയിറങ്ങി, ഇടുക്കിയിൽ റിട്ടയേഡ് എസ്ഐക്ക് ദാരുണാന്ത്യം
ഇടുക്കിയിൽ തലയിലൂടെ ബസ് കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. റിട്ടയേഡ് എസ്ഐ പുറപ്പുഴ സ്വദേശി ചന്ദ്രനാണ് മരിച്ചത്.സ്വകാര്യ ബസിടിച്ച് മറിഞ്ഞുവീണ റിട്ടയേഡ് എസ്ഐ ചന്ദ്രന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തൊടുപുഴയിലാണ് സംഭവം.
അറുപത്തിരണ്ട് വയസായിരുന്നു. തൊടുപുഴ – ഇടുക്കി റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. ട്രാഫിക്ക് ബ്ലോക്കിനിടയിൽ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha