Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

പിണറായിയെ പാഠം പഠിപ്പിച്ച് ജനങ്ങള്‍ ആ സ്വപ്‌നം പൊലിഞ്ഞു കെ റെയില്‍ നിര്‍ത്തി ഉത്തരവ്

16 MAY 2022 05:14 PM IST
മലയാളി വാര്‍ത്ത

കെ റെയില്‍ എന്ന പിണറായിയുടെ സ്വപ്‌ന പദ്ധതിയ്ക്ക് ചെക്ക് വച്ച് ജനങ്ങള്‍. കേരളത്തിന്റെ അങ്ങോളം ഇങ്ങളം ജനങ്ങള്‍ ഒന്നടങ്കം കുറ്റി പിഴിത് കുറ്റിക്കാട്ടില്‍ എറിഞ്ഞതോടെ. ഇവിടെ ഈ പരിപ്പ് വേവില്ലെന്ന് സര്‍ക്കാരിന് മനസ്സിലായി. കേരളം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാകും ഈ കെറെയില്‍ കുടിയൊളിപ്പിക്കല്‍. 2008ല്‍ മൂലമ്പിള്ളിയില്‍നിന്ന്? കുടിയിറക്കപ്പെട്ട 316 കുടുംബങ്ങള്‍ ഉള്‍െപ്പടെ വികസനത്തിനായി കുടിയിറക്കപ്പെട്ട ജനങ്ങള്‍ക്ക് ആര്‍ക്കും വ്യക്തമായ നഷ്ടപരിഹാരമോ മാന്യമായ പുനരധിവാസമോ ലഭിച്ചിട്ടില്ലയെന്നുള്ള യഥാര്‍ഥ്യം ഇന്നും നമ്മുടെ മുന്നിലുണ്ട്.. പിണറായിക്ക് സ്വപ്‌നം കാണാന്‍ സ്വന്തം കിടപ്പാടം വിട്ടോടേണ്ട ഗതികേടിലായിരുന്നു കേരളത്തിലെ ജനങ്ങള്‍. ഏകദേശം ഇരുപതിനായിരത്തോളം കുടുംബങ്ങളെ അവരുടെ കിടപ്പാടങ്ങളില്‍ നിന്നും ജീവനോപാധികളില്‍ നിന്നും കുടിയിറക്കേണ്ടി വരുന്നൊരു അവസ്ഥയാണ്. ഈ പദ്ധതി സമ്മാനിക്കുന്നത് എന്നാല്‍ ഈ ഭീകരത മനസ്സിലാക്കി ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊണ്ടതാണ് നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഇതോടെ പിന്തിരിയേണ്ടി വന്നിരിക്കുകയാണ് പിണറായിക്ക്. ജനങ്ങളുടെ മുന്നില്‍ മുട്ടു മടക്കുകയാണ് കേരളത്തിന്റെ ഭരണാധികാരി.

സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. എന്നാല്‍ ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമായും കാണുന്നുണ്ട്. അതുകൊണ്ട് ആദ്യ നീക്കം വിജയം കണ്ടു ഈ പോരാട്ടം ഇവിടെ അവസാനിച്ചാല്‍ പല കുറുക്കുവഴികളും സര്‍ക്കാര്‍ കെറെയിലിന് കുഴിവെട്ടുന്നതിനായി തെരഞ്ഞെടുക്കും. എന്തായാലും പോരാട്ടങ്ങള്‍ വിജയം കണ്ടു ആദ്യ ആശ്വാസവാര്‍ത്തയായി കല്ലിടല്‍ നിര്‍ത്തിവയ്ക്കല്‍ ആ ഉത്തരവും പുറത്തു വന്നു. റവന്യവകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടത്. സാമൂഹിക ആഘാത പഠനം ഇനി ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കാനും രഹസ്യ നിര്‍ദേശമുണ്ട്. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ ഇത് പിണറായിയുടെ നാടകമാണോ എന്നുള്ള സംശയവുമുണ്ട്. തൃക്കാകര തെരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് സര്‍ക്കാരിന്റെ ഈ തീരൂമാനമെന്നുള്ളത് തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ സംശയത്തിലാക്കുന്നത് ഇതൊരു കുതന്ത്രമാകാനുള്ള സാധ്യതയാണ് പ്രതിപക്ഷവും കാണുന്നത്. എന്തായാലും ജനങ്ങളുടെ ശക്തമായ പ്രതിക്ഷേധം ഫലം കണ്ടു. കല്ലിടല്‍ നിര്‍ത്തിവയ്ക്കാന്‍ പ്രതിഷേധത്തിന് കഴിഞ്ഞു. ജനകീയ സമ്മര്‍ദത്തെ എതിര്‍ത്ത് ഒരു പ്രവര്‍ത്തനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിരിക്കുകയാണിപ്പോള്‍. അക്ഷരാര്‍ത്ഥത്തില്‍ പിണറായിയെ ജനങ്ങള്‍ പാഠം പഠിപ്പിച്ചു എന്നു വേണം പറയാന്‍.

കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ആലപ്പുഴയിലെ പടനിലത്ത് സമരം ചെയ്ത സ്ത്രീകള്‍ ഉള്‍െപ്പടെയുള്ള തദ്ദേശവാസികളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയിരുന്നു, മാത്രമല്ല സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും നേരിടുവാനെന്ന പേരില്‍ ഡി.ജി.പി 'കാവല്‍' പദ്ധതിയും കൊണ്ടുവന്നിരുന്നു. അതെല്ലാം ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്

530 കിലോമീറ്റര്‍ നീളത്തില്‍ കൊച്ചുവേളി മുതല്‍ കാസര്‍കോട്? വരെ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന അര്‍ധ അതിവേഗ പാത കേരളത്തി?െന്റ പരിസ്ഥിതിക്ക്? യോജിക്കുന്നതല്ലെന്ന് ഡോ. മാധവ് ഗാഡ്ഗില്‍, ഡോ. കെ.ജി. താര, അലോക് കുമാര്‍ വര്‍മ, മെട്രോമാന്‍ ഇ. ശ്രീധരന്‍ തുടങ്ങിയ വിദഗ്?ധരും ഇടതുപക്ഷ സംഘടനകളായ ശാസ്ത്ര സാഹിത്യ പരിഷത്തും യുവകലാസാഹിതിയും അഭിപ്രായപ്പെടുന്നു.

25 മീറ്റര്‍ വീതിയില്‍ 89മീറ്റര്‍ ഉയരത്തിലാണ് കെ ?െറയില്‍ പാത 292.73 കിലോമീറ്റര്‍ പണിയുന്നത്. അതിനുമുകളില്‍ നാലരയടിയോളം ഉയരത്തില്‍ സുരക്ഷാ മതിലും ( ുൃീലേരശേീി ംമഹഹ) ഉണ്ടാകും. ബാക്കിയുള്ള 88.41 കിലോമീറ്റര്‍ ആകാശപാതയായും 11.53 കിലോമീറ്റര്‍ തുരങ്കവും 12.99 കിലോമീറ്റര്‍ പാലങ്ങളും 24.79 കട്ട് ആന്‍ഡ്?? കവറുമാണ്. ഫലത്തില്‍ 529.45 കിലോമീറ്റര്‍ നീളത്തില്‍ കേരളത്തെ രണ്ടായി പിളര്‍ക്കുന്ന ഒരു ബണ്ടാണ് നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍. ഈ പാതയുടെ നിര്‍മാണത്തിനാവശ്യമായ പാറയും മണ്ണും ശേഖരിക്കാന്‍ പശ്ചിമഘട്ടം വലിയ തോതില്‍ നശിപ്പിക്കപ്പെടും. ഇത് കേരളത്തിന്റെ സ്വാഭാവിക ഭൂപ്രകൃതിയെ തകര്‍ക്കും. സില്‍വര്‍ ലൈന്‍ പാതയെന്ന ബണ്ട് പണിതുയര്‍ത്തിയാല്‍, നീരൊഴുക്കുകള്‍ തടസ്സപ്പെടും. പ്രളയവും വരള്‍ച്ചയും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമുള്‍പ്പടെയുളള പ്രകൃതിദുരന്തങ്ങള്‍ നിത്യസംഭവമാകും.

പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുളള 'വികസനം' സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ 2018 മുതല്‍ കേരളം അനുഭവിക്കുകയാണ്. രണ്ടു ദിവസം മഴപെയ്താല്‍ നിരവധി ജീവനുകള്‍ നഷ്ടമാകുന്ന അവസ്ഥ ഇപ്പോള്‍ തന്നെ കേരളത്തിലുണ്ട്?. കെ?െറയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി അപരിഹാര്യമായ ദുരന്തങ്ങളിലേക്കാവും നമ്മെ നയിക്കുക.

അത് മാത്രമല്ല 64,000 കോടി രൂപയാണ് സില്‍വര്‍ ലൈന്‍ പണിക്കായി സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്ന പദ്ധതി തുക. എന്നാല്‍, 2,10,000 കോടി രൂപ ആവശ്യമായി വരുമെന്നാണ് നിലവിലെ നിര്‍മാണ സാമഗ്രികളുടെയും തൊഴില്‍ ശക്തിയുടെയും വിലയുടെ അടിസ്ഥാനത്തില്‍ നിതി ആയോഗ് പറയുന്നത്. പദ്ധതി പണി പൂര്‍ത്തിയാകുമ്പോഴേക്കും ഇപ്പോള്‍ കണക്കുകൂട്ടുന്നതി?ലും എത്രയോ കൂടുതല്‍ തുക നിര്‍മാണച്ചെലവ് വരുമെന്നത് യഥാര്‍ഥ്യം. ഈ തുകയില്‍ ഭൂരിഭാഗവും ലോകബാങ്ക്, ജയ്ക തുടങ്ങിയ വിദേശ ഏജന്‍സികളില്‍നിന്നുമുള്‍?െപ്പടെയുളള വായ്പയിലൂടെയാണ് കണ്ടെത്തുന്നത്. ചുരുക്കത്തില്‍, കേരളത്തെ വലിയ കടക്കെണിയിലേക്ക് ഈ പദ്ധതി കൊണ്ടുചെന്നെത്തിക്കും. നിലനില്‍ക്കുന്ന ക്ഷേമപദ്ധതികള്‍ പോലും ഈ സാമ്പത്തിക ബാധ്യത മൂലം ഇല്ലാതാകും. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും ഈ പദ്ധതിയുടെ ഇരകളാകുമെന്ന് ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (5 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (5 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (5 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (5 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (6 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (7 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (7 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (7 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (9 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (9 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (10 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (11 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends