Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

പിണറായി ശശിയായി.. തോട്ടിലെ കല്ലുകൾ വാരിക്കൂട്ടി വീടിന് തറക്കല്ലിടാം..81 ലക്ഷം സ്വാഹ? കെ റെയിലിന് ആദരാഞ്ജലികൾ!

16 MAY 2022 05:50 PM IST
മലയാളി വാര്‍ത്ത

അവസാനം പിണറായിയുടെ ആ ആഗ്രഹവും അവസാനിച്ചു..മഞ്ഞക്കല്ലുകൾ തോട്ടിൽ പോയത് മാത്രം മിച്ചം..അല്ല ഇലക്ഷന് ഇങ്ങടുത്ത സമയത്ത് വിവാദമുണ്ടാക്കി ഒള്ള വോട്ടുകൂടി കളഞ്ഞാൽ കുമ്മനടിക്കാൻ
കാത്തിരിക്കുന്ന പാർട്ടികൾക്ക് ഗുണമാകരുതല്ലോ..തൃക്കാക്കര എത്തിയപ്പോൾ കെ റെയിലിന് സ്‌റ്റോപ്പിട്ട് പിണറായി സ്ഥലം വിട്ടു.. മഞ്ഞകുറ്റികൾക്ക് ആദരാഞ്ജലികളുമായി യുഡിഎഫുകാർ രംഗത്തെത്തിയിട്ടുണ്ട്.

 

അതേസമയം സർക്കാർ തീരുമാനം യുഡിഎഫിന്റെ വിജയമായാണ് പ്രതിപക്ഷം കണക്കു കൂട്ടുന്നത്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വികസനം ചർച്ചയാക്കുമെന്ന് പറഞ്ഞ് വീമ്പിളക്കിയ സിപിഎം നേതാക്കൾ കെ റെയിൽ കുറ്റിയും കൊണ്ട് കണ്ടം വഴി ഓടി. കെ റെയിൽ കല്ലിടൽ നിർത്തിവച്ചത് യുഡിഎഫും സമരസമിതിയും നടത്തിയ ഐതിഹാസിക സമരത്തിന്റെ ഒന്നാംഘട്ട വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവകാശപ്പെട്ടിരിക്കുന്നത്. പ്രതിഷേധക്കാർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

കല്ലിടലിനെ യുഡിഎഫ് അതിശക്തിയായി എതിർത്തതാണ്. കല്ലിടൽ നടത്താതെ തന്നെ സാമൂഹികാഘാത പഠനം നടത്താമെന്ന യുഡിഎഫിന്റെ അഭിപ്രായം ചെവികൊള്ളാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇപ്പോൾ എവിടെനിന്നാണ് ഈ ബോധോദയമുണ്ടായത്? അതുകൊണ്ട് സർക്കാർ തെറ്റ് സമ്മതിക്കണം. പാവപ്പെട്ടവരായ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

കെ റെയിൽ കല്ലിടൽ നിർത്തി, ജിപിഎസ് സർവെ നടത്താൻ റവന്യു വകുപ്പ് ഉത്തരവിട്ടിരുന്നു. സർവെകൾക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു.കെ റെയിൽ നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി. സർവെ നടത്താൻ സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതുമാറ്റുന്നത് പതിവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമഠത്ത് ഉൾപ്പെടെ പ്രതിഷേധങ്ങൾ അരങ്ങേറി. ഇതേത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കെ റെയിൽ കല്ലിടൽ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.

 


കുറച്ചുദിവസങ്ങളിലായി കല്ലിടലും സർവേയും നിറുത്തി വച്ചിരിക്കുയായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പായതിനാലാണ് ഇതെന്നാണ് പ്രതിപക്ഷം പരിഹസിച്ചിരുന്നത്. നേരത്തേ സി പി എം പാർട്ടി കോൺഗ്രസ് നടക്കുന്ന സമയത്തും കല്ലിടൽ നിറുത്തിവച്ചിരുന്നു. അതിർത്തിക്കല്ലിടലിന് ചെലവാക്കിയത് എൺപത്തിരണ്ട് ലക്ഷത്തോളം രൂപയാണെന്നുള്ള വിവരാവകാശ രേഖ നേരത്തേ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥരുടെ ചെലവും ഓരോ പ്രദേശത്തും കല്ല് എത്തിച്ച് സ്ഥാപിക്കാനായി കഴിഞ്ഞ ഫെബ്രുവരി വരെ 81.60 ലക്ഷം രൂപയാണ് കെ റെയിൽ ചെലവാക്കിയത്. ഈ തുക സർക്കാർ തീരുമാനത്തോടെ വെള്ളത്തിലായി.

 

 

കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിക്ക് കെ റെയിൽ നൽകിയ മറുപടിയിലാണ് കെ റെയിൽ കല്ലിടലിന് ചെലവായ പണത്തിന്റെ കണക്കു പുറത്തുവന്നത്. വിവിധ സർവേകൾക്കായി ഇതുവരെ 3.23 കോടി രൂപ ചെലവാക്കി. അലൈന്മെന്റ് തയാറാക്കാനുള്ള ലിഡാർ ആകാശ സർവേയ്ക്ക് 2.08 കോടി രൂപ, ട്രാഫിക്, ട്രാൻസ്പോർട്ടേഷനായി 23.75 ലക്ഷം രൂപ, ഭൂപ്രകൃതിയെ കുറിച്ചു കൃത്യമായി മനസിലാക്കാനുള്ള ടോപോഗ്രഫിക്കൽ സർവേയ്ക്കായി 8.27 ലക്ഷം രൂപയും ചെലവായി.

 

ഡി പി ആർ തയാറാക്കാൻ മാത്രം 22 കോടി രൂപ ചെലവു വന്നു. എന്നാൽ ഈ ഡി പി ആർ പൂർണമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കെ റെയിലിന്റെ പ്രതിച്ഛായ കൂട്ടാനായി 59.47 ലക്ഷം രൂപ ചെലവാക്കി. സിൽവർ ലൈനിനെതിരെ ഹൈക്കോടതിയിൽ എത്തിയ 12 കേസുകൾ വാദിക്കാനായി അഭിഭാഷകർക്ക് 6.11 ലക്ഷം രൂപയാണ് നൽകിയത്.

 

ഇത് കൂടാതെ കെ റെയിൽ പ്രചരണത്തിന് വീണ്ടും കൈപുസ്തകമിറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കെ റെയിലിനോട് അടുപ്പിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ഇത് മുന്നിൽ കണ്ടാണ് രണ്ടാമതും കൈപുസ്തകം പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ച് ലക്ഷം കൈപുസ്തകങ്ങളാണ് സർക്കാർ അച്ചടിച്ച് ഇറക്കുന്നത്.ഇതിനായി ഏഴലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. നേരത്തെ നാലരക്കോടി ചെലവിൽ 50 ലക്ഷം കൈപുസ്തകം അച്ചടിച്ച് ഇറക്കിയിരുന്നു.

 

പൗര പ്രമുഖരുമായുള്ള ചർച്ചയ്ക്കും പൊതു യോഗങ്ങൾക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയ്യാറെടുക്കുന്നത്. ഇതിനായി സർക്കാർ നേരത്തെ ടെണ്ടർ വിളിക്കുകയും ചെയ്തിരുന്നു. ബോധവത്കരണത്തിന് ആയി ലഘുലേഖകളും തയാറാക്കുമെന്നാണ് വിവരം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിൽവർലൈൻ എൽഡിഎഫിനറെ മുഖ്യവിഷയമാണെങ്കിലും പ്രതിഷേധം ഭയന്ന് സംസ്ഥാനത്താകെ സർക്കാർ പിന്മാറ്റപാതയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (50 minutes ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (1 hour ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (1 hour ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (1 hour ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (1 hour ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (3 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (4 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (4 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (4 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends