സ്വകാര്യ ബാങ്കിലെ കവര്‍ച്ച നടത്തിയത് വിചിത്രമായി..... മദ്യവും മുറുക്കാനും വച്ചു പൂജ നടത്തി , മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം, നാരങ്ങയില്‍ കുത്തിയ ശൂലത്തില്‍ മഞ്ഞച്ചരട്, മദ്യവും മുറുക്കാനും വച്ച് കാണിക്ക, മുറി നിറയെ തലമുടി വിതറി, കളളന്‍ തട്ടിയെടുത്തത് രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 100 പവനോളം സ്വര്‍ണവും 4 ലക്ഷം രൂപയും

സ്വകാര്യ ബാങ്കിലെ കവര്‍ച്ച നടത്തിയത് വിചിത്രമായി..... മദ്യവും മുറുക്കാനും വച്ചു പൂജ നടത്തി , മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം, നാരങ്ങയില്‍ കുത്തിയ ശൂലത്തില്‍ മഞ്ഞച്ചരട്, മദ്യവും മുറുക്കാനും വച്ച് കാണിക്ക, മുറി നിറയെ തലമുടി വിതറി, കളളന്‍ തട്ടിയെടുത്തത് രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 100 പവനോളം സ്വര്‍ണവും 4 ലക്ഷം രൂപയും.
പത്തനാപുരത്തു സ്വകാര്യ ബാങ്കില്‍ നിന്ന് ലോക്കര്‍ കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണവും 4 ലക്ഷം രൂപയുമാണ് അപഹരിച്ചെടുത്തത്. ജനതാ ജംഗ്ഷനിലെ പത്തനാപുരം ബാങ്കേഴ്സ് എന്ന സ്ഥാപനത്തിലാണു സംഭവം നടന്നത്.
രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 100 പവനോളം സ്വര്‍ണവും 4 ലക്ഷം രൂപയുമാണു മോഷണം പോയതെന്നു ബാങ്ക് ഉടമ രാമചന്ദ്രന്‍ നായര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മോഷണത്തിന് മുന്നെ കള്ളന്‍ ചെയ്ത ചില കാര്യങ്ങളാണ് പൊലീസിനെ കേസില്‍ കൂടുതല്‍ ആകര്‍ഷിക്കുന്നത്. മദ്യവും മുറുക്കാനും വച്ചു പൂജ നടത്തി ശേഷമാണ് ബാങ്കിലെ വന്‍കവര്‍ച്ച. ബാങ്കിന്റെ ഓഫിസ് മുറിയുടെ ഭാഗത്തായി മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം വച്ച് നാരങ്ങയില്‍ കുത്തിയ ശൂലത്തില്‍ മഞ്ഞച്ചരട്, മദ്യവും മുറുക്കാനും വച്ച് കാണിക്കയും വച്ചിട്ടുണ്ട്. പൂജ ചെയ്തതിന്റെ ലക്ഷണങ്ങള്‍ വ്യക്തമാണ് മുറി നിറയെ തലമുടി വിതറിയിട്ടിരിക്കുന്നു. ഡോഗ് സ്‌ക്വാഡ് മണം പിടിക്കുന്നത് ഒഴിവാക്കുകയാണു മുടി വിതറിയതിലൂടെ ലക്ഷ്യമിട്ടതെന്നു പൊലീസിന്റെ അനുമാനം.
കൂടാതെ ബാങ്കില്‍ പൊലീസിനായി ഇംഗ്ലീഷിലെഴുതിയ കുറിപ്പും പതിച്ചിട്ടുണ്ട്. അതിലെ വാചകം ഇങ്ങനെ.. 'ഞാന്‍ അപകടകാരി, പിന്തുടരരുത്'എന്നാണ് പൊലീസിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പൊലീസിനും മുന്നറിയിപ്പ് എന്ന രീതിയില്‍ എഴുതിയ ഈ പോസ്റ്റര്‍ പൊലീസ് ഗൗനിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്നതിനായി എഴുതി വച്ചതാണെന്ന നിഗമനത്തിലാണ്.
സംഭവത്തെ ക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ ശനി ഉച്ചവരെ ബാങ്ക് പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ സ്ഥാപനത്തിലെത്തിയ ഉടമയും ജീവനക്കാരുമാണു മോഷണവിവരം ആദ്യം അറിയുന്നത്.
മൂന്നു നിലയുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലൂടെ രണ്ടാം നിലയിലേക്ക് എത്തിയ മോഷ്ടാക്കള്‍ ബാങ്കിന്റെ മുന്‍വശത്തെ ഇരുമ്പ് ഗ്രില്‍ പൊളിച്ച്, കതക് കുത്തിത്തുറന്ന് അകത്തു കയറിയതെന്നാണു നിഗമനം. ലോക്കറിന്റെ പൂട്ട് കട്ടര്‍ ഉപയോഗിച്ചു മുറിച്ചുനീക്കിയ ശേഷം ഉള്ളിലൂടെ കയ്യിട്ട് ലോക്ക് തുറന്നു സ്വര്‍ണം മോഷ്ടിച്ചെന്നും പൊലീസ് പറയുന്നു. പൊലീസും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
"
https://www.facebook.com/Malayalivartha