വീട്ടിൽ ആളില്ലാത്ത സമയം നോക്കി ക്രൂരത; ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷത്തി അമ്പതിനായിരം രൂപ പിഴയും ശിക്ഷവിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

വീട്ടിൽ ആളില്ലാത്ത സമയം നോക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ക്രൂരത. ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷത്തി അമ്പതിനായിരം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി . 68 വയസ്സുകാരനായ കുറ്റ്യാടി സ്വദേശി പാറച്ചാലിൽ അബുവിനെയാണ് ഇത്തരത്തിൽ ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.പി. അനിലാണ് ശിക്ഷ വിധിച്ചത്.
അതേസമയം 2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയുടെ വീട്ടിൽ ഒരുവർഷത്തോളം ആളില്ലാത്ത സമയത്ത് വന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിയുടെ സാമീപ്യത്തിൽ സംശയംതോന്നിയ അയൽവാസിയായസ്ത്രീ ചോദിച്ചപ്പോഴാണ് ബാലിക പീഡനവിവരങ്ങൾ പുറത്തുപറയുന്നത് തന്നെ. കുറ്റ്യാടി പൊലീസ് രജിസ്റ്റർചെയ്ത കേസ് നാദാപുരം ഡിവൈ. എസ്‌പി. ജി. സാബുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.
https://www.facebook.com/Malayalivartha
























