പത്തുവയസുകാരിയെ പലദിവസങ്ങളിലായി പീഡിപ്പിച്ചു, പെണ്‍കുട്ടിയുടെ സഹോദരിക്ക് നേരെയും ലൈംഗികാതിക്രമം, പീഡനം മദ്രസ പഠനത്തിന്റെ പരീക്ഷക്കായി പെണ്‍കുട്ടി അധ്യാപകന്റെ വീട്ടിൽ താമസിച്ചുവരവേ...,മദ്രസ അധ്യാപകന്‍ അറസ്റ്റില്‍...!

മലപ്പുറത്ത് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38) ആണ് പിടിയിലായത്. പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ പെണ്‍കുട്ടിയുടെ സഹോദരിയെയും പീഡിപ്പിച്ചതായ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണ്.
പെരിന്തല്‍മണ്ണ എസ്. ഐ. സി. കെ. നൗഷാദിന്റെ നേതൃത്വത്തില്‍ ഇന്നലെയാണ് മുഹമ്മദ് ആഷിഖിനെ അറസ്റ്റുചെയ്തത്. 2018 മെയ് മാസത്തിലാണ് സംഭവം.പ്രതിയുടെ വീട്ടില്‍ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെണ്‍കുട്ടി താമസിച്ചുവരവേയാണ് പീഡനം.
പലദിവസങ്ങളിലായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. അന്ന് മണ്ണാര്‍ക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടുത്തിടെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























