ജയിലിൽ പോയ റോബിനും റിയാസും ഒരേപോലെ ക്ഷീണിതർ ആണ്; റോബിന്റെ മുന്നിൽ വെച്ചു തന്നേ റിയാസിന് എനെർജിക്കുള്ള കാപ്പിയോ ചായയോ കൊടുത്തു; റോബിനോട് വേണമോ എന്നുപോലും ചോദിച്ചില്ല; എന്തോ എനിക്ക് കഷ്ട്ടം തോന്നി; ജാസ്മിൻ ഈ കാണിക്കുന്നത് നിന്റെ മാത്രം ദേഷ്യം ആയിരിക്കാം; പക്ഷെ അത് എത്രത്തോളം വെളിയിൽ റോബിന് പോസിറ്റീവ് ആകുന്നു എന്ന് ആ മണ്ടൻ തലയിൽ ഉദിക്കുന്നില്ലല്ലോ; ജാസ്മിൻ ഇന്നലെ ചെയ്തത് ശരിയായില്ലെന്ന് നടി അശ്വതി

ബിഗ്‌ബോസ് റിവ്യൂ പങ്ക് വയ്ക്കാറുണ്ട് നടി അശ്വതി. ഇപ്പോൾ ഇതാ കഴിഞ്ഞ ദിവസത്തെ റിവ്യൂ താരം പങ്കു വച്ചിരിക്കുകയാണ്. അത് ഇങ്ങനെ; ജാസ്മിൻ ഇന്നലെ ചെയ്തത് ശരി അല്ലാത്ത കാര്യമാണ്. ജയിലിൽ പോയ റോബിനും റിയാസും ഒരേപോലെ ക്ഷീണിതർ ആണ്.. റോബിന്റെ മുന്നിൽവെച്ചു തന്നേ റിയാസിന് എനെർജിക്കുള്ള കാപ്പിയോ ചായയോ കൊടുത്തു.. എന്നാൽ റോബിനോട് വേണമോ എന്നുപോലും ചോദിച്ചില്ല..
എന്തോ എനിക്ക് കഷ്ട്ടം തോന്നി.. ജാസ്മിൻ ഈ കാണിക്കുന്നത് നിന്റെ മാത്രം ദേഷ്യം ആയിരിക്കാം പക്ഷെ അത് എത്രത്തോളം വെളിയിൽ റോബിന് പോസിറ്റീവ് ആകുന്നു എന്ന് ആ മണ്ടൻ തലയിൽ ഉദിക്കുന്നില്ലല്ലോ എന്നാലോചിക്കുമ്പോഴാണ് . റിയാസേ ലാലേട്ടൻ മുട്ടൻ പണി തരുമെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല ല്ലേ?? ജയിലിൽ നിന്നിറങ്ങി "ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ" എന്ന് ചാടി ചാടി ആപ്പിളും കടിച്ചു നടന്നപ്പോൾ ആലോചിക്കണമായിരുന്നു.
അല്ലാ എനിക്കൊരു ഡൌട്ട്.. എല്ലാരുംകൂടി സ്ഥാനങ്ങൾക്കായുള്ള ടാസ്ക് നടന്നതിന്റെ ചില വീഡിയോസ് യൂട്യൂബിൽ കണ്ടു അത് ടെലികാസ്റ്റ് ചെയ്തോ? ഞാൻ എപ്പിസോഡിൽ കണ്ടില്ല.. ഇനി ഞാനെങ്ങാനും കാണാത്ത എപ്പിസോഡിൽ ആണോ?? എന്തായാലും നാളത്തെ എപ്പിസോഡ് ചിരി മാസ്സ് ആയിരിക്കും എന്ന് പ്രോമോ കണ്ടു. കാത്തിരിക്കാം ല്ലേ .
https://www.facebook.com/Malayalivartha
























