തുളസി മാല അണിഞ്ഞ് അബിളിയും ഭാര്യയും! കുഞ്ഞിനെ സാക്ഷിനിര്‍ത്തി വിവാഹിതനായതിന്‍റെ ചിത്രം പങ്കുവച്ച് അമ്പിളി! വൈറലായി ചിത്രങ്ങൾ
ടിക്ടോക് വലിയ പ്രചാരം ഉണ്ടായിരുന്ന കാലത്ത് അതുവഴി നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അമ്പിളി. വികാരഭരിതമായ വിഡിയോകൾ പങ്കുവച്ച് വൈറലായ താരത്തിന് വലിയ ആരാധക വൃത്തവും സമൂഹമാധ്യമങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ടിക്ടോക് ഇന്ത്യയില്‍ ബാന്‍ ചെയ്തതോടുകൂടി താരത്തിനെ കാണാതാവുകയായിരുന്നു. എന്നാൽ ഇതിനിടക്കാണ് അമ്പിളിക്കെതിരെ ചീറ്റിംഗ് കേസ് ഉയര്‍ന്നുവന്നത്. പിന്നാലെ അത് കള്ളകേസ് ആണെന്ന് പറഞ്ഞ് അമ്പിളി തന്നെ രംഗത്തെത്തുകയും ചെയ്യുകയായിരുന്നു.
എന്നാൽ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അമ്പിളിയുടെയും ഭാര്യയേയും കുഞ്ഞിന്റെയും ചിത്രങ്ങളാണ്. കുഞ്ഞിനെ സാക്ഷിനിര്‍ത്തി വിവാഹിതനായതിന്‍റെ ചിത്രമാണ് അമ്പിളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഈ ചിത്രം പങ്കുവെച്ച നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രങ്ങള്‍ വൈറല്‍ ആവുകയും ചെയ്യുകയായിരുന്നു. അബിളിയും ഭാര്യയും തുളസി മാല അണിഞ്ഞ് കൈയ്യില്‍ മകനെ എടുത്തിരിക്കുന്ന ഫോട്ടോയും അമ്പിളി അതിനുശേഷം കുഞ്ഞിനെ കളിപ്പിക്കുന്ന ഫോട്ടോയും ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇത്രയും വൈറല്‍ ആകാന്‍ കാരണം ചിത്രത്തില്‍ അമ്പിളിയുടെ മകനും ഉള്ളതുകൊണ്ടാണ് എന്നതാണ്.
ഇതിനുപിന്നാലെ അമ്പിളിക്ക് ആശംസകള്‍ അറിയിച്ചു നിരവധിപേരാണ് പോസ്റ്റിന് കമന്‍റ് ഇടുന്നത് .അമ്പിളി എന്ന പേരിനെ കാളും മുത്തുമണി എന്ന പേരിലാണ് താരം ടിക് ടോക്കിൽ ശ്രദ്ധിക്കപ്പെട്ടത്. മുത്തുമണി എന്ന് പറഞ്ഞു കൊണ്ടുള്ള അമ്പിളിയുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരുണ്ടായിരുന്നത്. ടിക്ടോക്കിലൂടെ വലിയ സ്വീകാര്യതയാണ് അമ്പിളി കുറഞ്ഞ സമയത്തിനുള്ളിൽ നേടിയത്. പക്ഷേ അമ്പിളിയുടെ വീഡിയോകള്‍ക്കെതിരെ പല യൂട്യൂബര്‍മാരും വിമര്‍ശിച്ചതോടുകൂടി അമ്പിളി വിമര്‍ശനങ്ങളില്‍ ഇടം നേടിയിരുന്നു.
ഇതിനെല്ലാം ശേഷമാണ് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസ് വന്നത്. പിന്നാലെ അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. പിന്നീട് അമ്പിളിയും ആ പെണ്‍കുട്ടിയും രംഗത്തെത്തിയിരുന്നു.
തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് ജീവിക്കുന്നതിനിടയില്‍ ബന്ധുക്കള്‍ തങ്ങളെ കുടുക്കിയതാണെന്നും പറയുകയായിരുന്നു. ഇപ്പോള്‍ അമ്പിളിയുടെയും കുഞ്ഞിന്റെയും ഭാര്യയേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. അതും അവരുടെ കല്യാണദിവസം മകന്‍ കൂടെയുള്ള ചിത്രങ്ങള്‍.അന്ന് ഇവനെ ചീത്ത പറഞ്ഞവരൊക്കെ എവിടെ പോയി എന്നാണ് ഇപ്പോള്‍ പലരും കമെന്റായി ചോദിക്കുന്നത് തന്നെ. ഒരു പാട് ചീത്ത കേട്ട് എല്ലാത്തിനും ഒരു മറുപടി ആണ് ഈ ചിത്രം നീ ആണ് ആണ്‍കുട്ടി നന്മകള്‍ നേരുന്നു എന്നും അമ്പിളിയുടെ ആരാധകര്‍ ഒന്നടങ്കം പറയുന്നു.
https://www.facebook.com/Malayalivartha