Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമസിക്കുന്നത് തൊഴുത്തിൽ: ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് സ്ഥാനം...


ഗസ്സ സിറ്റിയിൽ കൂടുതൽ ശക്​തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം

മഴയിൽ വിറങ്ങലിച്ച് കേരളം.. അവരെ ഉടൻ ഒഴിപ്പിക്കണം! ക്യാമ്പുകളിലേക്ക് മാറാൻ സജ്ജമായിരിക്കാൻ നിർദ്ദേശം

18 MAY 2022 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമസിക്കുന്നത് തൊഴുത്തിൽ: ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് സ്ഥാനം...

വാക്കേറ്റത്തിനൊടുവില്‍.... ലഹരിക്ക് അടിമയായ മകന്‍ വാക്കേറ്റത്തിനിടെ അച്ഛനെ തള്ളിയിട്ടു... ചുമരില്‍ തലയിടിച്ച് വീണ വയോധികന്‍ മരിച്ചു

കേന്ദ്ര സര്‍ക്കാറിന്റെ സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്ന് ധനമന്ത്രി

കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചു ശതമാനമായി കുറയ്ക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍....

സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും....അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. നിലവിൽ വടക്കൻ ജില്ലകളിൽ അതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ,വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

 

കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറിയതോടെ വടക്കൻ ജില്ലകളിൽ രാത്രിയോടെ മഴ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

 

അതേസമയം മഴ കനക്കുന്ന പശ്ചാത്തലത്തിൽ ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി വില്ലേജ് ഓഫിസര്‍, പോലീസ്, അഗ്‌നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളേയും ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദ്ദേശിച്ചു. കാലവര്‍ഷ മുന്നൊരുക്ക യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

 

കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കണം. ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം.

 

ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിയിക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കേണ്ടി വരികയാണെങ്കില്‍ മതിയായ സൗകര്യം ഉറപ്പാക്കണം. ഭക്ഷണം, കുടിവെള്ളം, ശുചിമുറികള്‍ എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മഴ ശക്തിപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കണം. മെയ് 19 ന് ശേഷം മെയ് 25 വരെ താരതമ്യേനെ കുറവ് മഴയാണ് നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അത് പ്രയോജനപ്പെടുത്തി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യക്ഷമമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്താനാവണം. മെയ് 22 മുതല്‍ 29 വരെ മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞം നടത്തും.

 

എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ മഴക്കാല മുന്നൊരുക്ക യോഗം ചേരേണ്ടതാണ്. യോഗത്തില്‍ വകുപ്പ് മേധാവികളെയും തദ്ദേശ സ്ഥാപന മേധാവികളെയും പങ്കെടുപ്പിക്കണം. കാലവര്‍ഷത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങളുടെ ലഘൂകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണം. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം.

 

മുഴുവന്‍ ഓടകളും വൃത്തിയാക്കി എന്നുറപ്പാക്കണം. ഓടകള്‍ വൃത്തിയാക്കിയ ശേഷമുള്ള മണലും ചെളിയും ഓടകളോട് ചേര്‍ന്നുതന്നെ നിക്ഷേപിക്കരുത്. അവ നിക്ഷേപിക്കാനുള്ള സൗകര്യം തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശികമായി മുന്‍കൂട്ടി തയ്യാറാക്കണം.

 

പുഴകളിലെ മണലും എക്കലും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാത്ത ഇടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അവ പൂര്‍ത്തീകരിക്കേണ്ടതാണ്. എല്ലാ പുഴകളിലെയും ഒഴുക്ക് സുഗമമാക്കുന്നതിനുവേണ്ട നടപടികള്‍ ജലസേചന വകുപ്പ് പൂര്‍ത്തിയാക്കിയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

 

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍, സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എന്നിവ പഞ്ചായത്ത് വാര്‍ഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഉറപ്പ് വരുത്തണം.

 

അപകട സാധ്യതയുള്ള മരച്ചില്ലകള്‍ വെട്ടി മരങ്ങള്‍ കോതിയൊതുക്കുന്ന പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ. എസ്. ഇ. ബി ഉടനെ പൂര്‍ത്തീകരിക്കണം.

 

മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകളുമായി ചേര്‍ന്നു കൊണ്ടായിരിക്കണം തദ്ദേശ സ്ഥാപന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

 

പോലീസ്, അഗ്‌നിശമന രക്ഷാസേന എന്നീ രക്ഷാസേനകള്‍ അവരുടെ പക്കലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് മുന്‍കൂട്ടി പരിശോധിച്ച് ഉറപ്പ് വരുത്തണം. മറ്റ് വകുപ്പുകളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും ലഭ്യമായ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുകയും കണ്‍ട്രോള്‍ റൂമുകളില്‍ ഇവ ലഭ്യമാക്കുകയും ചെയ്യണം.

 

സിവില്‍ ഡിഫന്‍സ്, സന്നദ്ധ സേന, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ആവശ്യാനുസരണം അവ ഉപയോഗിക്കേണ്ടതാണ്. പ്രതേ്യക അടയാളങ്ങളോടെ സന്നദ്ധ പ്രവര്‍ത്തനത്തിന് വരാന്‍ അനുവദിക്കരുത്.

 

വെള്ളപ്പൊക്ക, മണ്ണൊലിപ്പ് സാധ്യതാ പ്രദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വള്ളം, തോണി തുടങ്ങിയവ ആവശ്യാനുസരണം ഒരുക്കിവെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍, സേനാ പ്രതിനിധികള്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമ  (6 minutes ago)

സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (27 minutes ago)

ചുമരില്‍ തലയിടിച്ച് വീണ വയോധികന്‍ മരിച്ചു  (38 minutes ago)

സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്ന് ധനമന്ത്രി  (56 minutes ago)

ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി  (1 hour ago)

രണ്ട് ഇംഗ്ലിഷ് നോവലുകൾ  (1 hour ago)

ശിശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നില്‍.... കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ  (1 hour ago)

പൈലറ്റ് പദ്ധതി ആരംഭിച്ചു  (1 hour ago)

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി  (1 hour ago)

ഗസ്സ സിറ്റിയിൽ കൂടുതൽ ശക്​തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...  (1 hour ago)

'തൊട്ട് നോക്കടാ നീയൊക്കെ വട്ടംപിടിച്ച് ' ചെന്നിത്തല സഭയിലിട്ട് രാഹുലിനെ തീർക്കും? AKG സെന്ററിൽ നിന്ന് ഉപദേശം..!  (1 hour ago)

ജയ്സാൽമീർ ഷെഡ്യൂൾ പായ്ക്കപ്പ്  (1 hour ago)

ഇന്ന് ശബരിമല നട തുറക്കും...  (2 hours ago)

ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലി അല്ല; ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (2 hours ago)

കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends