പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് തോട്ടില്‍ തള്ളിയ ബിരുദവിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അറസ്റ്റില്‍

ചാലക്കുടി മലക്കപ്പാറയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് തോട്ടില്‍ തള്ളിയ അമ്മ അറസ്റ്റില്‍. ബിരുദവിദ്യാര്‍ഥിനിയായ ചാലക്കുടി മലക്കപ്പാറ സ്വദേശിയാണ് അറസ്റ്റിലായത്. ആദിവാസി കോളനിയിലെ അവിവാഹിതയായ പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് പിന്നാലെ നവജാത ശിശുവിന്റെ മൃതദേഹം കോളനിക്കടുത്തുള്ള തോട്ടില്‍ കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ച പകലാണ് പ്രസവം നടന്നത്. ഉച്ചയോടെ മൃതദേഹം കാണ്ടെത്തുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് അമ്മയായ പെണ്‍കുട്ടിയെ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അസ്വഭാവിക മരണത്തിന് മലക്കപ്പാറ പൊലീസ് കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























