മ്യൂസിയം നരഹത്യാ ശ്രമക്കേസ്... ഗുണ്ടുകാട് സാബു അടക്കം 3 പ്രതികള്‍ കോടതിയില്‍ കീഴടങ്ങി, മാപ്പപേക്ഷയുമായി പ്രതികള്‍, ജാമ്യം അനുവദിച്ചു, അറസ്റ്റ് വാറണ്ട് കോടതി തിര്യെ വിളിച്ചു, മെയ് 20 നകം മ്യൂസിയം സി ഐ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു

മ്യൂസിയം നരഹത്യാ ശ്രമക്കേസില്‍ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗുണ്ടുകാട് സാബു അടക്കം 3 പ്രതികള്‍ തലസ്ഥാനത്തെ കോടതിയില്‍ കീഴടങ്ങി. ജാമ്യക്കാര്‍ സഹിതം മാപ്പപേക്ഷയുമായി ഹാജരായ പ്രതികള്‍ക്ക് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു.
കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കമ്മിറ്റല്‍ കേസായതിനാല്‍ ജാമ്യം അനുവദിച്ച കോടതി നേരത്തേ മ്യൂസിയം സിഐയ്ക്ക് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നല്‍കിയ വാറണ്ട് തിര്യെ വിളിപ്പിക്കാന്‍ ഉത്തരവിട്ടു.
ഇരുപത്തി അയ്യായിരം രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള വസ്തു കരം തീരുവയുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്‍ മേലുമാണ് ജാമ്യം അനുവദിച്ചത്. നരഹത്യ കേസ് വിചാരണക്ക് സെഷന്‍സ് കോടതിക്ക് കമ്മിറ്റ് ചെയ്യാന്‍ പ്രതികള്‍ ജൂണ്‍ ആറിന് ഹാജരാകാനും കോടതി ഉത്തരവിട്ടു.
മെയ് 20 നകം മ്യൂസിയം പോലീസ് സി ഐ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ കീഴടങ്ങിയത്.
ഗുണ്ടുകാട് സാബു എന്ന സാബു , രഞ്ജിത് , റെജി , ജോളി ഇസ്രു , രാജീവ് , രഞ്ജു , അമ്പിളി , മനു , കൊച്ചു ചെറുക്കനെന്ന രാജീവ് , നിഷാന്ത് , രതീഷ് എന്നിവരാണ് കേസിലെ 1 മുതല്‍ 11 വരെയുള്ള പ്രതികള്‍. കോടതിയില്‍ ഹാജരാകാത്ത ഒന്നും ഏഴും എട്ടും പ്രതികളായ സാബു , അമ്പിളി , മനു എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha























