Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...


സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...


കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...


ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...

മെഴ്സിഡസ് ബെൻസുമായി കൈകോർത്ത് ചാർജ്മോഡ്; രാജ്യത്തെ ഇവി ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം

18 FEBRUARY 2026 05:52 PM IST
മലയാളി വാര്‍ത്ത

പ്രമുഖ എനർജി ടെക് സ്റ്റാർട്ടപ്പും, ഇന്ത്യയിലെ ഇലക്ട്രിക് വാഹന ചാർജിംഗ് രംഗത്തെ മുൻനിരക്കാരുമായ ചാർജ്മോഡ്, മെഴ്സിഡസ് ബെൻസ് ഇന്ത്യയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിലൂടെ ചാർജ്മോഡിന്റെ അഞ്ഞൂറിലധികം ചാർജിംഗ് പോയിന്റുകൾ മെഴ്സിഡസ് ബെൻസിന്റെ 'എംബി ചാർജ് പബ്ലിക്' ഡിജിറ്റൽ ഇക്കോസിസ്റ്റവുമായി നേരിട്ട് ബന്ധിപ്പിക്കും. ഇത് മെഴ്സിഡസ് ബെൻസ് വാഹന ഉടമകൾക്ക് ഉന്നത നിലവാരത്തിലുള്ളതും, തടസ്സരഹിതവുമായ ചാർജിംഗ് അനുഭവം ഉറപ്പാക്കാൻ സഹായിക്കും.

ചാർജ്മോഡ് ശൃംഖല, മെഴ്സിഡസ് ബെൻസിന്റെ ഡിജിറ്റൽ സംവിധാനവുമായി ഒന്നിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമമായ രീതിയിൽ വാഹനം ചാർജ് ചെയ്യാൻ സാധിക്കും. പൊതു ചാർജിംഗ് കേന്ദ്രങ്ങളിൽ നേരിടാറുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഈ ഏകീകൃത സംവിധാനം സഹായിക്കുന്നു. മെഴ്സിഡസ് ബെൻസ് ആപ്പ് (എംബി ചാർജ് പബ്ലിക്) വഴിയോ, വാഹനത്തിലെ എംബിയുഎക്സ് മൾട്ടിമീഡിയ സിസ്റ്റം വഴിയോ, ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താനും, ഏകീകൃത പേയ്‌മെന്റ് ഗേറ്റ്‌വേ ഉപയോഗിച്ച് പണമടയ്ക്കാനും ഇനി മുതൽ ഉപഭോക്താക്കൾക്കാക്കും.

സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള വലിയ ചുവടുവെപ്പാണ് പുതിയ പങ്കാളിത്തമെന്ന്, ചാർജ്മോഡ് സഹസ്ഥാപകനും സിഇഒയുമായ എം. രാമനുണ്ണി പറഞ്ഞു. ഈ സഹകരണത്തിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്കെത്താനും, ഇന്ത്യയിലെ ഏറ്റവും വലിയ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം വേഗത്തിലാക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശക്തമായ പങ്കാളിത്തങ്ങളിലൂടെ ഇന്ത്യയുടെ സുസ്ഥിര ഗതാഗത പരിവർത്തനത്തെ ത്വരിതപ്പെടുത്താനാണ് മെഴ്സിഡസ് ബെൻസ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ചാർജ്മോഡുമായുള്ള ഞങ്ങളുടെ സഹകരണം അതിലൊരു സുപ്രധാന ചുവടുവെപ്പാണെന്നും കമ്പനി എംഡിയും സിഇഒയുമായ സന്തോഷ് അയ്യർ വ്യക്തമാക്കി. തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ ചാർജിംഗ് യാത്ര അനുഭവമാണ് എംബി ചാർജ് പബ്ലിക്കിലൂടെ തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഡംബര വാഹന ഉടമകൾ ചാർജിംഗിലും, പണമടക്കലിലും നേരിടുന്ന ആശങ്കകൾക്ക് ചാർജ്മോഡുമായുള്ള സഹകരണത്തിലൂടെ പരിഹാരമാകും. ഇതോടൊപ്പം, സ്റ്റാർട്ടപ്പ് എന്ന നിലയിൽ ഇന്ത്യയിലെ ഇവി ഇൻഫ്രാസ്ട്രക്ചർ രംഗത്തെ നിർണ്ണായക ശക്തിയായി മാറാൻ ചാർജ്മോഡിന് സാധിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം: തമിഴ്‌നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതികരിച്ച് വിജയ്  (9 minutes ago)

ഐസൊലേഷൻ വാർഡുകൾ കൊച്ചിയിലും  (35 minutes ago)

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു  (1 hour ago)

ആ ചടങ്ങ് ഒഴിവാക്കി പെന്റഗണ്‍ ആസ്ഥാനത്ത് ട്രംപ് ! ഇറാനില്‍ വ്യോമാക്രമണം ഉപഗ്രഹ ചിത്രങ്ങളിലെ ഭീകര കാഴ്ച  (1 hour ago)

ഡിഗ്രിയുണ്ടോ? കോഴിക്കോട് എയർപോർട്ടിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കാം ജൂൺ എട്ടിന് മുൻപ് അപേക്ഷിക്കൂ  (1 hour ago)

അന്‍സിബയുടെ നീക്കം ആസൂത്രിതമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍  (1 hour ago)

കേരള ഹൗസിനു മുന്നിൽ അഡ്വക്കേറ്റ് ദീപ കസറി... സംഭവിച്ചത് ഇത്...  (1 hour ago)

റിമോട്ട് താടാ....നിന്നെ ഞാൻ കാണിച്ച് തരാം..! തട്ടിൻപുറത്ത് കയറിയ 12 വയസുകാരൻ തൂങ്ങി മരിച്ചു.. സമനിലതെറ്റിയ അവസ്ഥയിൽ സഹോദരൻ  (1 hour ago)

യാത്രക്കാരില്ലാതെ റൂട്ടിലോടുന്ന സ്‌പെഷ്യല്‍ സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തി  (1 hour ago)

നെടുമ്പാശേരിയിൽ ഭൂകമ്പം നിലവളിച്ച് ഓടി വീട്ടുകാർ വീടിന്റെ മേൽക്കൂര പറന്ന് പോയി താഴ്ന്നുപറന്ന് വിമാനം സംഭവിച്ചത്  (1 hour ago)

ഗോവിന്ദനെ പിരിച്ച് വിടുക കത്തിച്ച് ടീച്ചർ 'അമ്മ..! ശ്യാമള കേരളം വിട്ടു പ്രതികാരന്മാർ കളഞ്ഞിട്ടടിക്കുന്നു  (1 hour ago)

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാന്‍ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്  (1 hour ago)

യദുവിനെ തിരിച്ചെടുത്തു..? ആര്യയുടെ ചെറ്റ പരിപാടിക്ക് MINISTER CPയുടെ കരണത്തടി..! !ഗണേഷിന്റെ തെണ്ടിത്തരങ്ങൾ ഇങ്ങനെ  (1 hour ago)

താരങ്ങളായ ജിഷിന്‍ മോഹനും അമേയയും വിവാഹിതരായി  (3 hours ago)

ഇന്ധന വില വീണ്ടും കൂട്ടി; പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂടുന്നത്  (3 hours ago)

Malayali Vartha Recommends