ആഗ്രഹങ്ങൾ നടക്കും, കുടുംബ സൗഭാഗ്യം! ധനു രാശിക്കാർക്ക് ഇന്ന് ഉത്തമമായ ദിവസം!

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): മാർക്കറ്റിംഗ്, വാഹന മേഖലകളിൽ ബിസിനസ്സ് നടത്തുന്നവർക്ക് വിറ്റുവരവ് വർദ്ധിക്കാൻ അനുകൂലമായ സാഹചര്യമുണ്ട്. കുടുംബത്തിലേക്ക് പുതിയൊരു അംഗം കടന്നുവരാൻ സാധ്യതയുള്ള മംഗളകരമായ ദിവസമാണിത്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): വിദ്യാർത്ഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട് വിദേശത്ത് മികച്ച തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ അടുത്ത ബന്ധുക്കളുടെ വിവാഹം പോലുള്ള ശുഭകാര്യങ്ങൾക്ക് നേതൃത്വം നൽകാനുള്ള അവസരങ്ങൾ വന്നുചേരും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): അകാരണമായ ഭയവും അസ്വസ്ഥതയും മനസ്സിനെ അലട്ടിയേക്കാം. പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണം. ഇത്തരം സംഭവങ്ങൾ മാനസിക സമ്മർദ്ദത്തിന് കാരണമായേക്കാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ശത്രുക്കൾ സുഹൃത്തുക്കളായി മാറുന്ന അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായേക്കാം. എങ്കിലും ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത കൈവിടരുത്. വിദ്യാഭ്യാസ കാര്യങ്ങളിൽ ചില തടസ്സങ്ങൾ നേരിടാൻ ഇടയുള്ളതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും വർദ്ധിക്കുന്ന ദിവസമാണിത്. ഭക്ഷണ കാര്യങ്ങളിൽ സംതൃപ്തി ലഭിക്കും. അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടെത്താനും നല്ല സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കാനും ഇന്ന് ഭാഗ്യമുണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ബിസിനസ്സിൽ പുതിയ സാധ്യതകൾ തുറക്കപ്പെടുന്ന ദിവസമാണ്. ഭാവിയിൽ വലിയ സാമ്പത്തിക നേട്ടങ്ങൾക്ക് ഇവ കാരണമാകും. ലഭിക്കുന്ന അവസരങ്ങൾ ഒന്നും തന്നെ പാഴാക്കാതെ കൃത്യമായി വിനിയോഗിക്കാൻ ശ്രദ്ധിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഉറക്കക്കുറവും മാനസിക വിഷമവും അനുഭവപ്പെട്ടേക്കാം. ജീവിതപങ്കാളിയോടുള്ള അനാവശ്യ സംശയങ്ങൾ ദാമ്പത്യ ബന്ധത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ട്. ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): അടുത്ത ബന്ധുക്കളുടെ വിയോഗം മനസ്സിനെ വൈകാരികമായി തളർത്തിയേക്കാം. ജീവിതപങ്കാളിയുമായോ ബന്ധുക്കളുമായോ കലഹത്തിന് സാധ്യതയുള്ളതിനാൽ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് സമാധാനം നിലനിർത്താൻ സഹായിക്കും.
ധനു രാശി (മൂലം, പൂരാടം, uthradom ആദ്യ കാൽഭാഗം): കാര്യവിജയവും കുടുംബത്തിൽ മംഗളകർമ്മങ്ങളും പ്രതീക്ഷിക്കാവുന്ന ശുഭദിനമാണിത്. ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കുകയും ചെയ്യും. ജീവിത സൗഭാഗ്യങ്ങൾ തേടിയെത്തും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): സംസാരത്തിൽ നിയന്ത്രണം പാലിക്കുന്നത് ശത്രുദോഷം ഒഴിവാക്കാൻ സഹായിക്കും. അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് മറ്റുള്ളവർക്ക് വിദ്വേഷമുണ്ടാക്കാൻ കാരണമായേക്കാം എന്നതിനാൽ മിതത്വം പാലിക്കുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): എതിരാളികളെയും ശത്രുക്കളെയും പരാജയപ്പെടുത്താൻ സാധിക്കുന്ന ദിവസമാണിത്. അവരുടെ ദുഷ്പ്രവണതകളെ മറികടക്കാൻ കരുത്ത് ലഭിക്കും. സ്ത്രീകളിൽ നിന്നുള്ള പിന്തുണയും സഹായവും എല്ലാ കാര്യങ്ങളിലും ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): അലസതയും തൊഴിൽ തടസ്സങ്ങളും അനുഭവപ്പെടാൻ ഇടയുണ്ട്. അനാവശ്യമായ ചിന്തകൾ മനസ്സിനെ അസ്വസ്ഥമാക്കും. അമിതമായ ആഡംബരങ്ങൾക്കും സുഖസൗകര്യങ്ങൾക്കുമായി പണം ചെലവാക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് വഴിവെച്ചേക്കാം.
തയ്യാറാക്കിയത്:
ജയറാണി ഇ. വി.
വിളിക്കുക: +91 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബാംഗമായ ജയറാണി, കഴിഞ്ഞ 25 വർഷത്തിലേറെയായി ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം, ആചാര അനുഷ്ഠാനങ്ങൾ എന്നീ മേഖലകളിൽ വിശ്വസ്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിവരുന്നു.)
"
https://www.facebook.com/Malayalivartha


























