രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ച ആടിന്റെ വയർ വീണ്ടും വീർത്ത് വന്നു; ഇനിയും കുട്ടിയുണ്ടാകുമെന്ന് കരുതി വീട്ടുക്കാർ; മണിക്കൂറുകൾ കഴിഞ്ഞതോടെ ആട് തളർന്നു വീണു; പരിശോധിച്ചപ്പോൾ വയറ്റിനുള്ളിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്‌ടർ

ആടിന്റെ വയറ്റിനുള്ളിൽ രണ്ട് കിലോഗ്രാം തൂക്കമുള്ള മുഴ. ഒടുവിൽ ശസ്ത്രക്രിയയിലൂടെ മുഴ നീക്കി ഡോക്‌ടർമാർ. രണ്ട് കുഞ്ഞുങ്ങൾക്കു ജന്മം നൽകിയ ശേഷമായിരുന്നു ആടിന്റെ വയറ്റിൽ രണ്ട് കിലോഗ്രാം തൂക്കമുള്ള മുഴ കണ്ടത്. മാള പള്ളിപ്പുറം സ്വദേശി കബീറിന്റെ ആടിനാണ് ഈ ദുരവസ്ഥ വന്നത്.
ആട് കഴിഞ്ഞ ദിവസമായിരുന്നു രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചത്. പ്രസവിച്ച് മണിക്കൂറുകൾ കഴിഞ്ഞതോടെ ആട് തളർന്നു വീഴുകയായിരുന്നു. ചികിത്സ നടത്തി. പക്ഷേ വീണ്ടും അസ്വസ്ഥയായിരുന്നു ആട്. വയർ വീർത്ത് വന്നതോടെ എല്ലാരും കരുതി വീണ്ടും കുഞ്ഞുണ്ടാകുമെന്നു. പക്ഷേ ആടിന്റെ സ്ഥിതി മോശമായതോടെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. അപ്പോഴാണ് വയറ്റിൽ മുഴ കണ്ടെത്തിയത്.
ശസ്ത്രക്രിയ നടന്നത് വെറ്ററിനറി ക്ലിനിക്കിൽ സീനിയർ സർജൻ ഡോ. എൻകെ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു. വെറ്ററിനറി സർജൻമാരായ ഡോ. ശിൽപ, ഡോ. വിഷ്ണു പ്രിയ, ഡോ. അമീന ഷെറിൻ, ഡോ. തെസ്നി മറിയം തോമസ്, ഡോ. ദീപികറോയ്, ഡോ. ആനന്ദ ഭൈരവി എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha























