പോലീസ് ജോലിക്കൊപ്പം വട്ടിപ്പലിശയ്ക്ക് പണം വായ്പ നല്‍കലും... പോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ പോലീസുകാരനെതിരേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണസംഘം

പോലീസ് ജോലിക്കൊപ്പം വട്ടിപ്പലിശയ്ക്ക് പണം വായ്പ നല്‍കലും... പോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ പോലീസുകാരനെതിരേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണസംഘം
മരിച്ച നജ്ലയുടെ ഭര്‍ത്താവും അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായിരുന്ന റെനീസിനെതിരെയാണ് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചത്. ഇയാള്‍ പോലീസ് ജോലിക്കൊപ്പം വട്ടിപ്പലിശയ്ക്ക് പണം വായ്പ നല്‍കിയതിന്റെ രേഖകളും അന്വേഷണസംഘം കണ്ടെടുത്തു.
റെനീസിന്റെ അമ്പലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നാണ് പണം പലിശയ്ക്ക് നല്‍കിയതിന്റെ രേഖകളും ഭൂമി ഇടപാടുകള്‍ സംബന്ധിച്ച രേഖകളും അന്വേഷണസംഘത്തിന് കണ്ടെടുക്കാനായത്. നജ്ലയുടേതെന്ന് സംശയിക്കുന്ന സ്വര്‍ണാഭരണങ്ങള്‍, ഭൂമി ഇടപാടുകളുടെ രേഖകള്‍, പണം പലിശയ്ക്ക് നല്‍കിയവരുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ ലഭ്യമായത്.
വട്ടിപ്പലിശയ്ക്ക് പണം നല്‍കാനായാണ് റെനീസ് കൂടുതല്‍ സ്ത്രീധനം ചോദിച്ച് നജ്ലയെ ഉപദ്രവിച്ചിരുന്നതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
നേരത്തെ റെനീസിനെതിരേയും ഇയാളുടെ ബന്ധുക്കള്‍ക്കെതിരേയും നജ്ലയുടെ കുടുംബം മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. നജ്ലയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതില്‍ റെനീസിന്റെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്.
അതേസമയം, നിലവില്‍ കസ്റ്റഡിയിലുള്ള റെനീസിനെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ തിരികെ ഹാജരാക്കും. മേയ് പത്താം തീയതി രാവിലെയാണ് ആലപ്പുഴയിലെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ നജ്ലയെയും മക്കളായ ടിപ്പുസുല്‍ത്താന്‍ (അഞ്ച്) മലാല (ഒന്നര) എന്നിവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha