പി.സി.ജോര്‍ജ്ജിന് തിരിച്ചടി, വെണ്ണല വിദ്വേഷ പ്രസംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്, പി.സി ജോര്‍ജ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

പി.സി.ജോര്‍ജ്ജിന് തിരിച്ചടി, വെണ്ണല വിദ്വേഷ പ്രസംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല. പാലാരിവട്ടം വെണ്ണലയില്‍ നടത്തി മതവിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയത്.
മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പി.സി.ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനില്‍ക്കെയാണ് പി.സി.ജോര്‍ജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസ് എടുത്തത്.
തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ അപ്പീല്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
തുടര്‍ച്ചയായ വിദ്വേഷ പ്രസംഗം നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിരിക്കുന്നത്.
അതേസമയം ജാമ്യം തള്ളിയതിനെ തുടര്‍ന്ന് പിസി.ജോര്‍ജ്ജ് ഹൈക്കോടതിയിലേക്ക്, തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
"
https://www.facebook.com/Malayalivartha