സിസ്റ്റര്‍ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് നാലാണ്ട്.... മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ എന്നും പ്രചോദനമായിരിക്കുമെന്ന് മുഖ്യമന്ത്രി

മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ എന്നും പ്രചോദനമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സിസ്റ്റര്‍ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് നാലാണ്ട് തികയുകയാണ്. നിപ്പയെന്ന മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിന്റെ ഓര്‍മ്മ കൂടി ഇന്ന് പുതുക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.
സിസ്റ്റര്‍ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേരു കൂടിയാണ്. മറ്റൊരു മഹാമാരിയില്‍ നിന്നും പൂര്‍ണമായും വിടുതല്‍ നേടിയിട്ടില്ലാത്ത ഒരു കാലത്താണ് നമ്മളിന്നുള്ളത്.
സ്വന്തം ജീവന്‍ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്ന ലിനിയുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞജലികള്‍ അര്‍പ്പിക്കുന്നു - മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha