മകനെ സ്‌കൂളിൽ വിട്ട് തിരിച്ച് വീട്ടിലെത്തിയ വീട്ടമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; വീട് കുത്തി തുറന്ന് ലാപ്‌ടോപ്പ്, രണ്ട് മൊബൈൽ ഫോൺ, അലമാരയിൽ സൂക്ഷിച്ചിരുന്ന 23,000 രൂപ അടക്കം 1,01,000 രൂപയോളം മോഷ്ടിച്ച് കടന്ന് കള്ളൻ; കുതിച്ചെത്തിയ പോലീസ് കള്ളനെ തൊണ്ടി മുതലോടെ തൂക്കിയെടുത്തതും വമ്പൻ ട്വിസ്റ്റ്; കള്ളനെ കണ്ടവർ ഞെട്ടിത്തരിച്ചു

മൊട്ടമൂട് മാവുവിള ഷെക്കേന നിവാസിൽ സുരേഷിന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം.1,01,000 രൂപയോളം അടിച്ച് മാറ്റിയ കള്ളനെ പിടികൂടി പൊലീസ്. അടച്ചിട്ട വീട് കുത്തിത്തുറന്നായിരുന്നു മോഷണം നടത്തിയത്. പണം മാത്രമല്ല കുറച്ചധികം സാധനങ്ങളും കള്ളൻ മോഷ്ടിച്ചു. സുരേഷിന്റെ ഭാര്യ അജിത, വ്യാഴാഴ്ച രാവിലെ മകനെ സ്‌കൂളിൽ വിട്ട് 10ഓടെ തിരികെ എത്തി.
ആ സമയത്തായിരുന്നു പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിലും അലമാരയും തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് . അപ്പോൾ തന്നെ അന്വേഷണം നടത്തി. വീട്ടിൽ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പ്, രണ്ട് മൊബൈൽ ഫോൺ, അലമാരയിൽ സൂക്ഷിച്ചിരുന്ന 23,000 രൂപ അടക്കം 1,01,000 രൂപ നഷ്ടപ്പെട്ടതായി വീട്ടുകാർക്ക് ബോധ്യമായി. മൊട്ടമൂട് നേരത്തെ താമസിച്ചിരുന്ന ആന്ധ്ര രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് വീടിനകത്ത് കയറി പോകുന്നത് കണ്ടെതായി അയൽക്കാർ പറഞ്ഞു. ഇതോടെ നരുവാമൂട് പൊലീസിൽ വിവരമറിയിച്ചു .
പൊലീസ് നടത്തിയ കർശന അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കകം തന്നെ മൊട്ടമൂട് ജംഗ്ഷന് സമീപത്ത് നിന്ന് രാജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രാജേഷിനെനേരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൊട്ടമൂട് ഒരു വീട്ടിൽ കയറി എയർഗൺ ചൂണ്ടി സ്ത്രീയുടെ മാല പെട്ടിച്ച കേസിലാണ് അന്ധ്രയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത് .
https://www.facebook.com/Malayalivartha