അറസ്റ്റ് ഉടനില്ല... പി.സി. ജോര്‍ജിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമായിരിക്കും നടപടിയെന്നും പി.സി. ജോര്‍ജിന്റെ അറസ്റ്റ് ഉടനില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍...

അറസ്റ്റ് ഉടനില്ല... പി.സി. ജോര്‍ജിന്റെ അറസ്റ്റ് ഉടനില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.ച്ച്. നാഗരാജു. പി.സി. ജോര്‍ജിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമായിരിക്കും നടപടിയെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
വെണ്ണല വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്.
തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി.സി. ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ടായിരുന്നു.
സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. അതേസമയം തിങ്കളാഴ്ച പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
"
https://www.facebook.com/Malayalivartha